പാലക്കാട് പനമണ്ണ സ്വദേശി രഞ്ജിത്ത് (33) ആണ് കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞു പുറത്തിറങ്ങി വന്നതിനു പിന്നാലെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മനിശ്ശേരി സ്വദേശി ആയ സുബിതയെ (24) ആണ് ഭർത്താവ് വെട്ടിയത്.
ഇരുവരും വിവാഹ മോചനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോടതിയിൽ എത്തുകയും അവിടെ നിന്നും കൗൺസിലിംഗ് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പുറത്തിറങ്ങിയ രഞ്ജിത് സുബിത ഇപ്പോൾ താമസിക്കുന്ന യുവാവിനൊപ്പം സംസാരിക്കുന്നതിനിടയിൽ രഞ്ജിത്ത് വഴക്ക് ഉണ്ടാക്കുകയും ക്ഷുഭിതനായ രഞ്ജിത് സുബിതയുടെ കൈകൾ വടിവാൾ കൊണ്ട് വെട്ടുകയും ആയിരുന്നു.
തിങ്കളാഴ്ച പതിനൊന്നു മണിയോടെ ആയിരുന്നു സംഭവം ഉണ്ടാകുന്നത്. ഇരുകൈകൾക്കും പെരിക്കേറ്റ സുബിതയുടെ നില ഗുരുതുരമായി തുടരുകയാണ്. ഇരു കൈകളുടെയും മുറിവുകൾ ഗുരുതരമായി ഉള്ളതാണ് എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
രഞ്ജിത്തിനെയും മക്കളെയും ഉപേഷിച്ച് യുവിനൊപ്പം പോയ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ആദ്യം ഒറ്റപ്പാലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിൽ കൂടിയും പിന്നീട പരിക്കുകൾ ഗുരുതരമായതുകൊണ്ട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുക ആയിരുന്നു.
ഉഭയകക്ഷി പ്രകാരം ആണ് സുബിതയും രഞ്ജിത്തും പിരിയാൻ തീരുമാനിച്ചത്. എന്നാൽ ഇതിനു ഇടയിൽ ആയിരുന്നു കഴിഞ്ഞ ഒരുമാസമായി യുവതി മീറ്റ്‌ന സ്വദേശിക്കൊപ്പം താമസിക്കാൻ തുടങ്ങിയത്.
ഒറ്റപ്പാലത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന്റെ ഇടയിൽ ആണ് യുവാവുമായി സുബിത അടുപ്പത്തിൽ ആകുന്നത്. തുടർന്ന് ആയിരുന്നു രഞ്ജിത്തിനെയും മക്കളെയും സുബിത ഉപേക്ഷിക്കുന്നത് എന്നാണ് വിവരം. ഇതിനെ തുടർന്ന് പ്രകോപിതനായ രഞ്ജിത് സ്‌കൂട്ടറിൽ ശൂക്ഷിച്ചിരുന്ന വടിവാൾ എടുത്തു വെട്ടുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…