എറണാകുളം തൃശൂർ പാലക്കാട് ഹൈവേയിൽ ഏറ്റവും വലിയ ടോൾ ആണ് പാലിയേക്കര ടോൾ. മണിക്കൂർ നീണ്ട വാഹന കുരുക്കിൽ ജനങ്ങൾ വലയുകയായിരുന്നു പൊതു ജനങ്ങൾ അർധരാത്രി. ശബരിമല ഭക്തരും അന്യ സംസ്ഥാന വാഹനങ്ങളും അടക്കം അഞ്ഞൂറിലെ വാഹനങ്ങൾ ആയിരുന്നു ടോളിൽ കുരുക്കിൽ കിടന്നിരുന്നത്. തൃശ്ശൂർ കലക്ടരായ അനുപമയുടെ സംയോജിതമായ ഇടപെടൽ ആണ് വലിയ വാഹന കുരുക്ക് ഒഴുവക്കാൻ കാരണം ആയത്.
വ്യാഴാഴ്ച രാത്രിയിൽ തിരുവനന്തപുരത്ത് നിന്നും ഉദ്യോഗസ്ഥരുടെ മീറ്റിങ് കഴിഞ്ഞു മടങ്ങവേ ആണ് കലക്‌ടർ അടക്കം ബ്ലോക്കിൽ കുരുങ്ങിയത്, അര മണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി ടോളിന് മുന്നിൽ എത്തിയപ്പോൾ ആണ് അനുപമ, ജനങ്ങൾ എത്രത്തോളം വലയുന്നു എന്നു നേരിട്ട് അറിഞ്ഞത്, സംഭവത്തെ പ്രാധാന്യം മനസ്സിലാക്കിയ അനുപമ അധികൃതരെയും പോലീസിനെയും തത്സമയം വിളിച്ചു വരുത്തുകയായിരുന്നു.
അനുപമയുടെ ശാസനയെ തുടർന്ന് പോലീസ് ടോൾ തുറന്ന് വാഹനങ്ങൾ കടത്തി വിടുകയായിരുന്നു, കൂടാതെ ഗതാഗത കുരുക്ക് തീർന്നത് വരെ കലക്ടർ അനുപമ അവിടെത്തന്നെ നിൽക്കുകയായിരുന്നു.
ടോളുകളിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ഒരേ സമയം നിൽക്കുക ആന്നെങ്കിൽ ടോൾ തുറന്ന് വാഹനങ്ങൾ കടത്തി വിടണം എന്നാണ് നിയമം, എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ തുക ടോൾ വാങ്ങുന്ന ടോൾ പ്ലാസയിൽ ഒന്നാണ് പാലിയേക്കര ടോൾ, നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ ടോൾ പിരിവ് നടത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…