ആലപ്പുഴ; ബഹ്‌റിനിൽ മരിച്ച മലയാളി നേഴ്സ് പ്രിയങ്ക പൊന്നച്ചന് നേരെ വലിയ ഗാർഹിക പീഡനം ഉണ്ടായി എന്നുള്ള വെളിപ്പെടുത്തൽ പുറത്ത് വരുന്നു, തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് പ്രിയങ്കയുടെ മൃതദേഹം ബഹ്‌റിനിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. തിരക്കിട്ടുള്ള പോസ്റ്മോർട്ടത്തിൽ ദുരൂഹത ഉണ്ട് എന്നാണ് പ്രിയങ്കയുടെ മാതാവിന്റെ പരാതി. തുടർന്ന് നാട്ടിൽ എത്തിയ പ്രിയങ്കയുടെ മൃതദേഹം വീണ്ടും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു.
2019ഫെബ്രുവരി 7നാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ പൊന്നച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകള്‍ പ്രിയങ്കയെ ബഹറീനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്കയും ചെങ്ങന്നൂർ മുളക്കുഴ സ്വദേശി പ്രിന്‍സ് വർഗീസും 2011 നവംബറിലായിരുന്നു വിവാഹിതരായത്.
ഇരുവരും തമ്മിലുള്ള തര്‍ക്കവും പീഡനങ്ങളും ബഹിറീനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയില്‍ പരിഹാരിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ഉപദ്രവം തുടരുകയായിരുന്നു. പ്രിന്‍സും ബന്ധുക്കളും തിരക്കിട്ട് ബഹിറീനില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. പ്രിയങ്കയുടെ മരണം തൂങ്ങിമരിച്ച ആത്മഹത്യ ആണെന്ന് ബഹ്‌റിനിൽ സ്ഥിരീകരിച്ചു എങ്കിലും ദുരൂഹത കണക്കിൽ എടുത്ത് വീണ്ടും ആലപ്പുഴയിൽ പോസ്റ്റുമോർട്ടം ചെയ്യുക ആയിരുന്നു. പ്രിയങ്ക പ്രിൻസ് ദമ്പതികൾക്ക് നാല് വയസുള്ള മകൻ കൂടി ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…