Categories: News

പബ്‌ജി കളിക്കിടെ പരിചയപ്പെട്ട 22കാരനൊപ്പം മൂന്ന് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ മലപ്പുറംകാരി വീട്ടമ്മയെ പത്ത് മാസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ നിന്നും പിടികൂടി..!!

സോഷ്യൽ മീഡിയ വഴിയുള്ള പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും എല്ലാം തന്നെ സർവ്വ സാധാരണമായ വിഷയങ്ങളായി മാറിക്കഴിഞ്ഞു ഇപ്പോൾ. മുഖവും പ്രായവും എല്ലാം നോക്കാതെ പുരുഷനും സ്ത്രീയും എല്ലാം തങ്ങൾക്ക് ആകൃഷ്ടരാകുന്ന ആളുകൾക്ക് ഒപ്പം ഒളിച്ചോടുമ്പോൾ അതിനൊപ്പം തകർന്ന് പോകുന്നത് ഒന്നും അറിയാതെ ചില ജീവിതങ്ങൾ കൂടിയാണ് എന്നുള്ളതാണ് വാസ്തവം.

അത്തരത്തിൽ ഉള്ള ഒരു ഒളിച്ചോട്ട വാർത്തയാണ് ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്. ഇന്ത്യയിൽ വമ്പൻ ആരാധകരുള്ള ഗെയിം ആയിരുന്നു പബ്ജി. ഓൺലൈൻ ഗെയിം ആയ പബ്‌ജി വഴി പറയപ്പെട്ട 22 കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ ആണ് ഇപ്പോൾ പോലീസ് പത്ത് മാസങ്ങൾക്ക് ശേഷം പിടികൂടി ഇരിക്കുന്നത്.

തമിഴ്നാട് സ്വദേശിയായ 22 വയസുള്ള യുവാവിനൊപ്പം ആണ് മൂന്നു മക്കളുള്ള മലപ്പുറം സ്വദേശിയായ യുവതി ഒളിച്ചോടിയത്. പത്ത് മാസങ്ങൾക്ക് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും എതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് കേസെടുത്തു.

കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ആയിരുന്നു യുവതിയെ കാണാൻ ഇല്ല എന്നുള്ള പരാതി ബന്ധുക്കൾ നൽകിയത്. മലപ്പുറം താനൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടിയാണ് യുവതി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്.

എന്നാൽ തമിഴ്‌നാട്ടിൽ എത്തിയതോടെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും അന്വേഷണം പാതിവഴിയിൽ നിൽക്കുമ്പോൾ ആയിരുന്നു യുവതിക്കൊപ്പം ഉണ്ടാകും എന്നുള്ള യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്. തുടർന്ന് ആണ്ടിപ്പെട്ടിയിൽ വെച്ചാണ് ഇവരുവരെയും പോലീസ് പിടികൂടുന്നത്.

പബ്‌ജി അടക്കമുള്ള ഓൺലൈൻ കളികൾ അമിതമായി അടിമയാണ് യുവതി എന്നുള്ള അന്വേഷണത്തിൽ പോലീസ് കണ്ടെത്തുക ആയിരുന്നു.

പബ്‌ജി വഴി കണ്ടെത്തിയ 22 വയസുള്ള ആൺ സുഹൃത്തിനൊപ്പം യുവതി പോകുന്നതിനു മുന്നേയും ഇത്തരത്തിൽ ഉള്ള ഒളിച്ചോട്ടം യുവതി നടത്തിയിട്ടുണ്ട്. പിന്നീട് ആയിരുന്നു പത്ത് മാസങ്ങൾക്ക് മുന്നേ യുവതി മെക്കാളെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago