രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു; പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ..!!
രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു. ശബരിമലയിൽ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് ആണ് നടപടി. ശബരിമല വിഷയത്തിൽ വിവാദ ഫേസ്ബുക് പോസ്റ്റ് ഇട്ടത് കൂടാതെ ശബരിമല ദർശനം നടത്താനും രഹ്ന ശ്രമം നടത്തിയത് വലിയ തോതിൽ ഉള്ള വിവാദം ആയിരുന്നു.
കഴിഞ്ഞ ഒന്നര വർഷമായി രഹ്നയെ താൽക്കാലിമായി ജോലിയിൽ നിന്നും പുറത്താക്കി ഇരിക്കുകയായിരുന്നു. മത വികാരം വ്രണപ്പെടുത്തി എന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ചതായും അച്ചടക്ക സമതി അന്വേഷണത്തിൽ കണ്ടെത്തിയതോടെ ആണ് നടപടി. രഹ്ന ഫാത്തിമയുടെ പ്രവർത്തികൾ ബി എസ് എൻ എല്ലിന്റെ അന്തസ്സിനും വരുമാനത്തെയും ബാധിച്ചുവെന്നാണ് പിരിച്ചു വിടൽ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ പിരിച്ചു വിടൽ കാരണം ബി എസ് എൻ എൽ ഔദ്യോഗികമായി വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. എന്നാൽ തനിക്ക് എതിരെ ഉള്ളത് പ്രതികാര നടപടി ആണെന്ന് ആണ് രഹ്ന ഫാത്തിമ പ്രതികരണം നടത്തിയത്. രഹ്ന ശബരിമല വിവാദവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നു ഇതിനുള്ള പ്രതികാരമാണ് ഇതെന്ന് രഹ്ന പറയുന്നു.
ടെലികോം ടെക്കിനേഷ്യൻ ആയ രഹ്നയെ ശബരിമല ദർശനം നടത്താൻ ശ്രമിച്ച വിവാദത്തിൽ 2018 ൽ ആണ് താൽകാലികമായി പിരിച്ചു വിട്ടത്. ആദ്യം രഹ്നയെ എറണാകുളം രവിപുരം ബ്രാഞ്ചിൽ നിന്നും പാലാരിവട്ടം ബ്രാഞ്ചിലേക്ക് സ്ഥലമാറ്റം നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ വിവാദവും മത വികാരവും ഉണ്ടാക്കുന്ന പോസ്റ്റ് ഇട്ട രഹ്നയെ ബി ജെ പി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിൽ അറസ്റ്റു ചെയ്തിരുന്നു.
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല ദർശനം നടത്താം എന്നുള്ള വിധി വന്നതോടെ ആണ് ആന്ധ്രയിൽ നിന്നും ഉള്ള മാധ്യമ പ്രവർത്തകർക്കൊപ്പം രഹ്ന ദർശനം നടത്താൻ എത്തിയത്. നടപ്പന്തലിൽ എത്തിയപ്പോൾ പ്രതിഷേധം കനത്തതോടെ രഹ്ന ദർശനം നടത്താതെ മടങ്ങുക ആയിരുന്നു. ഇപ്പോൾ രഹ്നയെ പുറത്താക്കിയ സംഭവത്തിൽ ശ്രീലക്ഷ്മി അറക്കൽ അടക്കമുള്ള ആക്ടിവിസ്റ്റുകൾ വമ്പൻ പ്രതിഷേധവുമായി ആണ് രംഗത് എത്തിയിരിക്കുന്നത്.