നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പിടിയിൽ ആയത് കുറച്ചു നാളുകൾക്കു മുന്നേ ആയിരുന്നു. ബോളിവുഡ് സിനിമയുടെ ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു രാജ് കുന്ദ്രയുടെ കേസ്.
കാരണം ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിയുടെ ഭർത്താവ് ആണ് രാജ് കുന്ദ്ര. കഴിഞ്ഞ ദിവസം ആണ് 1400 പേജുകൾ അടങ്ങുന്ന ചാർജ് ഷീറ്റ് ആണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. നാൽപ്പതിൽ അധികം സാക്ഷികൾ ഈ കേസിൽ മൊഴി നൽകിയിട്ടുള്ളത്.
അതിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്പ ഷെട്ടിയും ഉണ്ട്. ഭർത്താവിന്റെ കേസിൽ ഭാര്യ മൊഴി നൽകിയ വിവരങ്ങളുടെ സൂചനകൾ ബോളിവുഡ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ കൂടിയും എന്തായിരുന്നു ആ മൊഴി എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ.
കാരണം നേരത്തെ വന്ന വാർത്തകൾ പ്രകാരം ശില്പ ഷെട്ടി രാജ് കുന്ദ്രക്ക് എതിരെ ആണ് മൊഴി നൽകിയത് എന്നും അതുപോലെ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ് എന്നും ആയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം ശില്പയുടെ മൊഴി ഒരുതരത്തിലും രാജ് കുന്ദ്രക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നുള്ളതാണ്. കുന്ദ്രയുടെ അഭിഭാഷകൻ പറയുന്നത് ഇങ്ങനെ…
“2015 ൽ രാജ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. 2020 വരെ ഞാൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ അതിൽ നിന്നും രാജിവെക്കുക ആയിരുന്നു. ഹോട്ട് ഷോട്സ് , ബോളി ഫെയിം എന്നീ ആപ്പുകളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.
ഞാൻ എപ്പോഴും ജോലി സംബന്ധമായ തിരക്കുകളിൽ ആയിരുന്നു. അതുകൊണ്ടുതന്നെ രാജ് എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു” – ശില്പാ ഷെട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഹോട്ട് ഷോട്ട്സ് എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു.
ഇതിനു ശേഷമായിരുന്നു ബോളിഫെയിം എന്ന പുതിയ ആപ്ലിക്കേഷൻ തുടങ്ങിയത്. സ്വന്തം ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ആയിരുന്നു ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ വേണ്ടി രാജ് കുന്ദ്ര ഉപയോഗിച്ചത് എന്നാണ് മുംബൈ പോലീസ് സമർപ്പിച്ച ചാർജ് ഷീറ്റിൽ പറയുന്നത്. ജൂലൈ 19 നു ആയിരുന്നു രാജ് കുന്ദ്രയും പത്ത് പേരെയും ആണ് പിടികൂടിയത്.
തങ്ങൾ നിർമ്മിക്കുന്നത് നീല ചിത്രങ്ങൾ അല്ലായെന്നും ഇറോട്ടിക്ക് വിഭാഗത്തിൽ വരുന്ന ചിത്രങ്ങൾ ആണെന്നും ഇതെല്ലാം നെറ്റ് ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ് ഫോമിൽ ഉണ്ടെന്നും കുന്ദ്രയുടെ വാദം. എന്നാൽ ഇന്ത്യൻ നിയമങ്ങളിൽ വീഴാതെ ഇരിക്കാൻ ആണ് കുന്ദ്ര യുകെ ആസ്ഥാനമാക്കി കമ്പനി തുടങ്ങിയത് എന്നാണ് പോലീസ് കണ്ടെത്തൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…