നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പിടിയിൽ ആയത് കഴിഞ്ഞ ദിവസം ആയിരുന്നു. എന്നാൽ അയാൾ പിടിയിൽ ആയതിന് പിന്നാലെ പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു.
ചിത്രം നിർമ്മിക്കുന്ന രാജ് കുന്ദ്രയുടെ കമ്പനിയും അതിനോട് അനുബന്ധമുള്ള റാക്കറ്റും എങ്ങനെ ആണ് പ്രവർത്തിച്ചത് എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഒന്നര വര്ഷം മുന്നേ ആയിരുന്നു രാജ് കുന്ദ്ര ഈ ബിസിനെസ്സിൽ സജീവമാകുന്നത്.
ഏകദേശം കഴിഞ്ഞ ലോക്ക് ഡൌൺ മുതൽ വമ്പൻ നേട്ടങ്ങൾ ഇതുവഴി ഉണ്ടാക്കാൻ കുന്ദ്രക്ക് കഴിഞ്ഞു. സഹോദരി ഭർത്താവിന് കമ്പനിയിൽ ഷെയർ ഉണ്ടോ എന്നും ഭാര്യയും ബോളിവുഡ് നടിയുമായ ശില്പക്ക് ഇതിൽ ഉള്ള പങ്കും അന്വേഷിക്കുന്നുണ്ട്.
അതുപോലെ തന്നെ ഈ ബിസിനസ് വഴി കുന്ദ്ര ആദ്യ കാലങ്ങളിൽ ദിവസം ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ നേടിയപ്പോൾ പിന്നീട് അത് ഏഴ് മുതൽ പത്ത് ലക്ഷം വരെ എന്ന് റിപ്പോർട്ട് പറയുന്നത്.
അതായത് മാസം രണ്ടര കോടിയുടെ വരുമാനം ആണ് കുന്ദ്ര നേടുന്നത്. വീഡിയോ ഇന്ത്യയിൽ നിന്നും അപ്ലോഡ് ചെയ്യാൻ വിലക്കുകൾ ഉള്ളതുകൊണ്ട് വിദേശത്തു നിന്നും സഹോദരി ഭർത്താവു വഴി ആണ് വീഡിയോ ആപ്പിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ ആപ്പ് ബാൻ ആയാലും അതിനുള്ള പരിഹാര മാർഗങ്ങൾ കുന്ദ്ര കണ്ടുവെച്ചിരുന്നു. ഏഴരക്കോടിയോളം രൂപയുടെ രേഖകൾ ഇതുവരെ പോലീസ് കണ്ടെത്തി എങ്കിൽ കൂടിയും ഇതുവരെ ഇയാൾ എത്രരൂപ സമ്പാദിച്ചു എന്നുള്ളതിന് പോലീസിന്റെ വ്യക്തതയില്ല. ഇയാൾക്ക് എതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അഭിനയിക്കാൻ എത്തുന്ന നടിമാരെ പ്രലോഭനത്തിൽ കൂടി വീഴ്ത്താൻ നോക്കി എങ്കിൽ കൂടിയും വിസമ്മതിച്ച പലരുടെയും പരാതികൾ ഇതിൽ ഉണ്ട്. ഈ മാസം 23 ആം തീയതി വരെ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഏതാണ്ട് ഒൻപത് കമ്പനികളുടെ ഡയറക്ടർ സ്ഥാനത്ത് രാജ് കുന്ദ്ര ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. നീലച്ചിത്ര നിർമ്മാണത്തിനും വിതരണത്തിനും ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് രാജ് കുന്ദ്ര.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…