ആൽവാർ; ഭർത്തവിന് ഒപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയുടെ വഴിയിൽ തടഞ്ഞു നിർത്തി ഭർത്താവിനെ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് താൻ നേരിടേണ്ടി വന്ന ക്രൂര പീഡനത്തിന്റെ വേദനകൾ വെളിപ്പെടുത്തി ദളിത് യുവതി.
തന്നെയും ഭർത്താവിനെയും വഴിയിൽ തടഞ്ഞു നിർത്തി അവർ ക്രൂരമായി മർദ്ദിച്ചു, തുടർന്ന് അവർ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടു, തുടർന്ന് അവർ എന്റെ കഴുത്തിൽ പിടിച്ചു, വലിച്ചിഴച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി, ഞാൻ വിസ്സമ്മതിച്ചപ്പോൾ അവർ എന്റെ ഭർത്താവിനെ കൂടുതൽ ക്രൂരമായി മർദ്ദിച്ചു. എന്നെ ഭർത്താവിന്റെ മുന്നിൽ ഇട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. എന്റെ നഗ്ന ചിത്രങ്ങൾ പകർത്തി, അവർക്ക് വധശിക്ഷ നൽകണം.
ഇത്രയും ക്രൂരമായ പ്രവർത്തി തങ്ങളോട് ചെയ്ത അവർക്ക് അതിലും കുറഞ്ഞ ഒരു ശിക്ഷയും നൽകരുത് എന്നും ആ കുടുംബം പറയുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുക ആയിരുന്ന ദമ്പതികളെ രണ്ട് ബൈക്കുകളിൽ എത്തിയ സംഘം വിജനമായ വഴിയിൽ തടയുക ആയിരുന്നു. തുടർന്ന്, പീഡനം നടത്തിയ ശേഷം ഇരുവരെയും കൈയിൽ ഉണ്ടായിരുന്ന 2000 രൂപയും സംഘം പിടിച്ചെടുത്തു. തുടർന്ന് നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയ ശേഷം, ഭീഷണിപ്പെടുത്തി 9000 രൂപ ആവശ്യപ്പെടുക ആയിരുന്നു. പണം ലഭിക്കാതെ ഇരുന്നപ്പോൾ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഏപ്രിൽ 26ന് ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്, സംഭവത്തിന്റെ ഞെട്ടൽ വിട്ട് മാറാതെ കുടുംബം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിഷയം ദമ്പതികൾ പുറത്ത് പറഞ്ഞത്. സംഭവത്തിന്റെ നടുക്കത്തിൽ നിന്നും ഇരുവരും ഇപ്പോഴും പുറത്ത് വന്നിട്ടില്ല എന്നാണ് ഭർതൃ സഹോദരൻ പറയുന്നത്.
യുവതി ആൽവാർ പോലീസ് സ്റ്റേഷനിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം പരാതി നൽകി എങ്കിൽ കൂടിയും ആൽവാർ പോലീസ് സൂപ്രണ്ട് അന്വേഷണം ആരംഭിക്കുന്നത് വൈകിപ്പിക്കുക ആയിരുന്നു. തുടർന്ന് സംഭവം വലിയ പ്രതിഷേധം ആയതോടെ ആൽവാർ സൂപ്രെഡ്, സബ് ഇൻസ്‌പെക്ടർ എന്നിവരെ അന്വേഷണ വിധേയമായി താൽക്കാലികമായി ജോലിയിൽ നിന്നും പുറത്താക്കി.
തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ നാല് പേരെ പൊലീസ് പിടിച്ചു, ഒരാളെ കൂടി പിടിക്കാൻ ഉണ്ട്. ഇന്ദ്രാജ് ഗുർജർ, അശോക്, മുകേഷ്, മഹേഷ് ഗുജ്ജർ എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. മുകേഷ് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…