തന്റെ ആരോഗ്യമുള്ള കാലത്തിലെ ജീവിതം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി ഹോമിച്ച മനുഷ്യൻ എല്ലാം കഴിഞ്ഞു ശിഷ്ടജീവിതം കുടുംബത്തിനൊപ്പം ജീവിക്കാൻ എത്തിയപ്പോൾ കുടുംബത്തിന് വേണ്ടാത്ത അവസ്ഥ. ഗൾഫിൽ ജീവിക്കുന്ന ഒരു പ്രവാസിയും ആഗ്രഹിക്കുന്നത് തന്റെ നാട്ടിൽ ഉള്ള കുടുംബത്തിന്റെ സുഖവും സന്തോഷവും തന്നെയാണ്. നാട്ടിൽ ഉള്ള കുടുംബത്തിന്റെ സുഖവും സന്തോഷവും തന്നെയാണ് അവരുടെ ആവേശവും സന്തോഷവും എല്ലാം.
എന്നാൽ പ്രവാസി ലോകം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചു വന്നപ്പോൾ ഭാര്യക്കും മക്കൾക്കും വേണ്ട എങ്കിൽ ആ മനുഷ്യൻ പിന്നെ എന്ത് ചെയ്യും. ഭാര്യക്ക് ചിലവിനുള്ളതും മക്കൾക്കും പഠനത്തിനും വിവാഹത്തിനും ഉള്ളതേക്കാം അയച്ചു നൽകിയ രാജേന്ദ്രൻ 25വർഷങ്ങൾക്ക് മുന്നേ ആണ് ഒമാനിൽ പോകുന്നത്. ഒമാനിൽ എത്തിയ രാജേന്ദ്രൻ തറ തുടക്കുന്നത് മുതൽ എല്ലാ ജോലികളും ചെയ്താണ് നാട്ടിൽ ഉള്ള കുടുംബത്തിനെ പുലർത്തിയിരുന്നത്.
മൂന്നു പെണ്മക്കൾ ആണ് രാജേന്ദ്രനുള്ളത്. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചു അയച്ച രാജേന്ദ്രൻ കുടുംബത്തിനെ അവധിക്ക് ഒമാനിൽ കൊണ്ടുപോയിട്ടുമുണ്ട്. എല്ലാവര്ക്കും നല്ല ജോലി. തന്റെ ഭാര്യ ബന്ധുവിന്റെ മകനൊപ്പം ആണ് ഇപ്പോൾ താമസം. ഭാര്യ അന്യപുരുഷനോപ്പം പൊറുതി തുടങ്ങിയപ്പോൾ നാട്ടിൽ നിന്നും പലരും വിളിച്ചു രാജേന്ദ്രനോട് പരാതി പറഞ്ഞിരുന്നു.
ആദ്യം ഭാര്യക്ക് ബന്ധം ഉണ്ടായിരുന്നത് നാട്ടിലുള്ള ഒരു ഡ്രൈവറുമായി ആയിരുന്നു. ഇത് നാട്ടിലും വീട്ടിലും പാട്ടായതോടെ രാജേന്ദ്രന്റെ അമ്മ തന്നെ ഈ വിവരം അദ്ദേഹത്തിന്റെ ഫോൺ ചെയ്തു അറിയിക്കുക ആയിരുന്നു. എന്നാൽ വിവരം അറിഞ്ഞ രാജേന്ദ്രൻ ഭാര്യയെ ഒമാനിൽ കൊണ്ട് പോയി എങ്കിൽ കൂടിയും അവർ പുത്തൻ വഴികൾ തേടാൻ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു.
ഭാര്യക്കും മക്കൾക്കും വേണ്ടി രാജേന്ദ്രൻ വാങ്ങി നൽകിയത് 120 പവനോളം സ്വർണ്ണം ആയിരുന്നു. കൂടാതെ 300 ആളുകളുടെ രാജേന്ദ്രൻ ഒമാനിൽ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട് അതിന്റെയെല്ലാം പണം വാങ്ങിയിരുന്നത് ഭാര്യയുടെ അക്കൗണ്ട് വഴി ആയിരുന്നു. ഭാര്യയെ ഒമാനിലേക്ക് അയാൾ കൊണ്ടുപോകുമ്പോൾ ഭാര്യക്ക് നാട്ടിൽ ലക്റ്റീഷ്യനുമായി ബന്ധം ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഭാര്യയെ സ്നേഹിച്ചു. പണം അയച്ചു, എന്നാൽ മൂന്നു വർഷങ്ങൾക്ക് മുന്നേ നാട്ടിൽ വന്നപ്പോൾ ആണ് ഭാര്യ മറ്റൊരാൾക്ക് ഒപ്പമാണ് കഴിയുന്നത് എന്നുള്ള സത്യം രാജേന്ദ്രൻ തിരിച്ചറിയുന്നത്.
രാജേന്ദ്രന്റെ അടുത്ത ബന്ധത്തിൽ ഉള്ള ഒരാളുടെ മകനൊപ്പം ആണ് ഭാര്യ ഇപ്പോൾ ഉള്ളത്. ചോരയും നീരും വറ്റിയ രാജേന്ദ്രനെ ഇപ്പോൾ നോക്കുന്നത് സഹോദരിയുടെ കുടുംബം ആണ്. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടിന്റെ ജപ്തി നോക്കിനിൽക്കാനേ അദ്ദേഹത്തിന് ഇപ്പോൾ കഴിയൂ.. ഒപ്പം കണ്ണിന്റെ ചികിത്സക്കുള്ള പണവും കണ്ടെത്തണം. എന്നാൽ ദുരിതക്കയത്തിൽ ആണ് രാജേന്ദ്രൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…