ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച മോഷണ ശ്രമം പത്തനംതിട്ട റാന്നിയിൽ നടന്നത്. പുലർച്ചെ രണ്ടര മണിക്ക് വീട്ടിൽ എത്തിയ കള്ളൻ, ജനൽ വഴി വീട്ടമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു, മാല മോഷണം നടന്നെന്ന് അറിഞ്ഞ വീട്ടമ്മ ഞെട്ടി ഉണരുകയും തുടർന്ന് കള്ളനെ സ്‌കൂട്ടറിൽ പിന്തുടരുകയുമാണ് ചെയ്തത്.
അരക്കിലോമീറ്റർ പിന്തുടർന്നപ്പോൾ കള്ളൻ, മാല നൽകി ഓടി രക്ഷപ്പെടുകയായിരുന്നു, എന്നാൽ വീട്ടമ്മയുമായി നടന്ന മൽപ്പിടുത്തത്തിൽ കള്ളന്റെ ഫോൺ നഷ്ടപ്പെടുകയും പിന്നീട് തിരിച്ചെത്തിയ കള്ളൻ ഫോൺ പരതുന്നതിന് ഇടയിൽ പ്രഭാത നടത്തത്തിന് എത്തിയ ആളുകൾക്ക് സംശയം തോന്നുകയും പിടിച്ചു ചോദ്യം ചെയ്യുകയും ചെയ്തു, ഈ സമയം രാത്രി മോഷണം നടന്ന വിവരങ്ങൾ അറിഞ്ഞ നാട്ടുകാർ വീട്ടമ്മയെ വിളിച്ചു വരുത്തിയപ്പോൾ രാത്രിയിൽ എത്തിയ അതേ ആൾ തന്നെയാണ് എന്നു വീട്ടമ്മ തിരിച്ചറിയുകയും തുടർന്ന് കള്ളനെ നാട്ടുകാരും വീട്ടമ്മയും ചേർന്ന് തല്ലുകയും ആണ് ചെയ്തത്.
പിന്നീട് പോലീസിൽ അറിയിക്കുകയും പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…