ഈ ബുൾ ജെറ്റ് എന്ന യൂട്യൂബ് വ്ലോഗർമാർ നിയമ ലംഘനം നടത്തിയ സംഭവത്തിൽ ഇന്നലെ ഈ ബുൾ ജെറ്റ് ഉടമകളെ റിമാന്റ് ചെയ്തിരുന്നു. തുടർന്ന് ഈ വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോലീസിനും ആര്ടിഒക്ക് എതിരെയും വ്യകപകമായ പ്രതിഷേധങ്ങളും അധിക്ഷേപങ്ങളും ആണ് ഉണ്ടായത്.
ഈ വിഷയത്തിൽ കൊല്ലത്ത് ഇന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രാമൻ കുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചുവിനെ ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പൊളി സാനം എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ ആൾ ആണ് റിച്ചു. ഇ ബുൾജെറ്റ് വ്ലോഗർമാരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയിലാണ് ഇയാൾ അസഭ്യം പറഞ്ഞത്.
പൊലീസിന് നേരെ അക്രമം നടത്താനും ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരില്‍ ആർ.ടി.ഒ ഓഫീസില്‍ അതിക്രമം ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ യുട്യൂബ് വ്ലോഗർമാര്‍ക്ക് ഇന്നാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്.
പൊതുമുതല്‍ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും ചെയ്തെന്ന കേസിലാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം അനുവദിച്ചത്.
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇന്നലെ മുതൽ ഇവരുടെ നിരവധി ആരാധകർ ആണ് പല തരത്തിൽ ഉള്ള പ്രതിക്ഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…