എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലിൽ പ്രദേശത്തെ വെള്ളം ലോറിക്കാരന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു.
കൊടൈക്കനാൽ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ കെ ഷാജിന്‍റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു സ്ത്രീകൾ അടങ്ങുന്ന വലിയ സംഘം റോഡ് ഉപരോധിച്ചു.
തന്റെ ചിത ഭർത്താവ് തന്നെ തീ കൊളുത്തണം എന്നും തന്റെ കൊടൈക്കനാലിൽ തന്നെ അടക്കിയാൽ മതി എന്നും തന്റെ മരണത്തിന് കാരണം വെള്ളം ലോറി ഡ്രൈവറായ ജയശീലൻ ആന്നെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മരണ വിവരവും ആത്‍മഹത്യ കുറിപ്പും കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ മൃതദേഹം ദഹിപ്പിക്കൂ എന്ന് നാട്ടുകാർ വമ്പൻ പ്രതിഷേധം തന്നെയാണ് നടത്തിയത്.
ഈ ലോറിയെ ഡ്രൈവറെ കുറിച്ച് രോഹിണി പോലിസിൽ പരാതി നൽകിയിരുന്നു എങ്കിലും പോലീസ് വേണ്ടത്ര നടപടി എടുത്തില്ല. തുടർന്ന് മരണത്തിൽ ദുരൂഹത ഉണ്ടന്ന് കാണിച്ചും വിശദമായ അന്വേഷണം വേണം എന്നും കാണിച്ച് രോഹിണിയുടെ ഭർത്താവ് എൻ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദശരഥ് സാഗർനരിമാൻ, ഹിന്ദ്‌സൂരജ് നരസിംഹൻ, റാംസപ്‌തേശ്വർ ഋഗ്വേദ്, മയ്യഴി സ്വാതിസൻസ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധൻ, ഒക്ടേവിയൻ സംവിദ് ഋതധ്യുമ്‌നൻ, ഋതുസംയൂജ് ഏർലിമാൻ, യാരിയ സംഗീത് നിരഞ്ജൻ എന്നിവരാണ് മക്കൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…