ജീവിച്ചിരിക്കുന്ന ആളുകൾക്ക് അനുശോചനവും ആദരാഞ്ജലികളും വർത്തകൾക്ക് വേണ്ടി കൊല്ലുന്നതും ഒക്കെ ഇപ്പോൾ സർവ്വ സാധാനമായ വിഷയങ്ങൾ ആണ്. പ്രശസ്ത ചലച്ചിത്ര നടന്മാർ ആയ സലിം കുമാറും മമ്മൂക്കോയയും ഒക്കെ ഇപ്പോൾ തന്നെ ജീവിച്ചിരുന്നിട്ടും നിരവധി തവണ മരിച്ചു കഴിഞ്ഞു സോഷ്യൽ മീഡിയയിലൂടെ.
എന്നാൽ, കഴിഞ്ഞ വർഷം മരിച്ചവർക്ക് അനുശോചനം നൽകിയ സമയത്താണ് ജീവിച്ചിരിക്കുന്ന എസ് ജാനാകിക്കും അനുശോചനം നൽകിയത്. നിലമ്പൂർ ഏരിയ കമ്മറ്റിയുടെ യോഗത്തിൽ ആണ് സംഭവം.
എന്നാൽ, അനുശോചനം രേഖപ്പെടുത്തിയതിന് ശേഷം അതേ വേദിയിൽ തന്നെ, ഏരിയ കമ്മറ്റി സെക്രട്ടറി പ്രസംഗം നടത്തിയപ്പോൾ, തെറ്റ് തിരുത്തുകയും എസ് ജാനകി ജീവിച്ചിരിക്കുന്നു അറിയിക്കുകയും ചെയ്‌തത്. തുടർന്നു വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ ചർച്ച ആയതോടെ ജില്ലാ കമ്മറ്റി വിശദീകരണം തേടിയത്.
ഗുരുതര വീഴ്ച്ചയാണ് എസ് എഫ് ഐ നടത്തിയത് എന്നും അതിൽ മാപ്പ് പറയണം എന്ന് കെഎസ്‌യു ആവശ്യപ്പെട്ടു എങ്കിലും വേദിയിൽ തന്നെ തെറ്റ് തിരുത്തിയതോടെ മാപ്പ് പറയണ്ട ആവശ്യം ഇല്ല എന്നാണ് എസ് എഫ് ഐ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…