ഈ വർഷത്തെ മണ്ഡല കാലം തുടങ്ങി പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ പോലും ശബരിമലയിൽ ഒരുക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നു. എന്നാൽ അത് സത്യം ആണെന്ന് തരത്തിൽ ഫോട്ടോകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിനം പ്രതി അമ്പതിനായിരത്തിൽ അധികം വിശ്വാസികളാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത്.
മഹാ പ്രളയത്തിന് ശേഷം പമ്പയിൽ തകർന്ന വിരിവെക്കുന്ന സ്ഥലം ഇതുവരെ പൂർണ്ണ സ്ഥിതിയിൽ ആക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞട്ടില്ല. അതോടൊപ്പം ശബരിമല നേരിടുന്ന മറ്റൊരു വലിയ പ്രശ്നം, വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നില്ല എന്നും ആരോപണം ഉണ്ട്.
ശബരിമലയിൽ ദർശനത്തിന് എത്തുമ്പോൾ ഇടത്താവളം ആകുന്ന നിലയ്ക്കലിൽ അത്യാവശ്യത്തിന് ശുചീകരണ മുറികൾ ഇല്ല. ശബരിമലയിൽ പ്രതി ദിനം വേണ്ടത് 100 ലക്ഷം ലിറ്റർ വെള്ളമാണ്. പമ്പയിൽ ഉള്ള മൂന്ന് ശുചീകരണ കോപ്ലെക്സിൽ ഒരെണ്ണം മാത്രമാണ് പ്രയോജന യോഗ്യമായി ഉള്ളത്. അതുപോലെ നിലയ്ക്കലിലും ഇത് തന്നെയാണ് അവസ്ഥ.
40 ലക്ഷം ലിറ്റർ ശുദ്ധ ജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും എന്നു പ്രഖ്യാപനം ഉണ്ടായത് ഇതുവരെ എങ്ങും ആയിട്ടില്ല. അതുപോലെ സഭരിമലയിലേക്കുള്ള പ്രളയത്തിൽ തകർന്ന റോഡ് മുഴുവൻ ഇതുവരെ പൂർണ്ണ സ്ഥിതിയിൽ ആക്കാൻ അധികാരികൾക്ക് കഴിഞ്ഞട്ടില്ല. സുപ്രീംകോടതി വിധിക്ക് വേണ്ടി തിരക്കുകൾ കൂട്ടുന്ന സർക്കാർ പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഇപ്പോൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…