ശബരിമല പ്രചാരണ വിഷയം ആക്കരുത്; രാഷ്ട്രീയ പാർട്ടികൾക്ക് താക്കീതുമായി ഇലക്ഷൻ കമ്മീഷൻ..!!

25

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറുകയാണ് രാജ്യം, എന്നാൽ അതിനൊപ്പം താക്കീതുമായി എത്തിയിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.

സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഒാഫീസര്‍ ടീക്കാ റാം മീണ. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം. ഇത് ശബരിമല വിഷയത്തിനും ബാധകമെന്ന് ടീക്കാ റാം മീണ ആരും ലക്ഷ്മണരേഖ ലംഘിക്കരുത്, പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യും.

ശബരിമല വിഷയം ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമാക്കാമോ എന്നുള്ള ചോദ്യത്തിന് ആണ് ഈ ഉത്തരം നൽകിയത്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കരുത് എന്ന് ഇലക്ഷൻ കമ്മീഷൻ പറയുന്നു, ഇത് ലംഘിച്ചാൽ നിയമ നടപടി ഉണ്ടാകും എന്നും പറയുന്നു.

You might also like