പിണറായി വിജയന്റെ ഫാൻ ആണെന്നും ശബരിമലയിൽ യുവതികൾ അടക്കം ഉള്ളവർ കയറുന്നത് തെറ്റില്ല എന്നും പ്രസ്താവന നൽകിയ വിജയ് സേതുപതിക്ക് എതിരെ പ്രതിഷേധവും തെറി വിളിയും
വിജയ് സേതുപതിയുടെ സോഷ്യൽ മീഡിയയിലെ ഒഫീഷ്യൽ പേജിൽ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. നീ പോയി പണി നോക്കട പാണ്ടി എന്നും നിന്റെ ചിത്രം ഇനി കേരളത്തിൽ റിലീസ് ചെയ്യില്ല എന്നും വെല്ലുവിളികൾ ഉണ്ട്.
ആലപ്പുഴയിൽ ചിത്രീകരണത്തിന് പോയപ്പോൾ ഞാൻ ഈയിടെ ഒരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്.
അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ പരാമര്ശവുമായി തമിഴ് നടൻ വിജയ് സേതുപതി. സുപ്രീംകോടതി വിധി ശരിയാണ് എന്നാണ് വിജയ് സേതുപതിയുടെ നിലപാട്. സുപ്രീംകോടതി വിധിയെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണ നൽകിയാണ് വിജയ് സേതുപതി പ്രസ്താവന നടത്തിയത്.
ഭൂമി എന്നാൽ അമ്മയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, അതിൽ നിന്നും ഒരു പിടി മണ്ണ് എടുത്താണ് പ്രതിമകൾ പണിയുന്നത്, അതിന് ശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധിയാണെന്ന്. ഇതല്ലേ സത്യത്തിൽ സംഭവിക്കുന്നത്.
ആണായി ഇരിക്കാൻ വളരെ എളുപ്പം ആണ്, തിന്ന് കുടിച്ചു മതിച്ചു നടക്കാം, എന്നാൽ സ്ത്രീ അങ്ങനെയല്ല അവൾ എല്ലാ മാസവും വേദന സഹിക്കുന്നവൾ ആണ്.
നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി”. വിജയ് സേതുപതി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…