ശബരിമലയിൽ പ്രായഭേതന്യ സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും സുപ്രധാന പരാമര്ശവുമായി രാഹുൽ ഈശ്വർ രംഗത്ത്. മണ്ഡല കാലം കെട്ടടങ്ങിയപ്പോൾ ശബരിമല പ്രക്ഷോഭങ്ങൾ ഇരു പരിധി വരെയും കെട്ടടങ്ങിയപ്പോൾ, വീണ്ടും രാഹുൽ ഈശ്വർ പ്രസ്താവനയും ആയി എത്തിയിരിക്കുകയാണ്.
ശബരിമല വിഷയത്തിൽ പിന്നിൽ നിന്നും പ്രവർത്തിച്ചവർ കമ്യുണിസ്റ്റ് അനുഭാവികൾ അല്ല എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്
രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ,
ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് – (3 Points, 30 seconds)
ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത – ഹിന്ദു ആയാലും മുസ്ലിം – ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ “Uniform Civil Code” നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.
Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടി കാട്ടിയതു. മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു. ഒരു “Narrative Set ചെയ്യാൻ” കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം)
നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു. തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.
ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പദ്‌മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്. ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും, അദ്ദേഹം ഒരു ആയുഷ്കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…