യുവതി പ്രവേശന സുപ്രീംകോടതി വിധി വന്നതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്നുള്ള കർശന നിർദ്ദേശങ്ങളും അതോടൊപ്പം പ്രതിഷേധക്കാരുടെ പ്രശ്നങ്ങളും കാരണം ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുകൾ, കഴിഞ്ഞ വർഷം വരെ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ വന്നിരുന്ന ശബരിമലയിൽ, ഇന്നലെ വന്നത് ഇരുപതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ്. പോലീസിന്റെ നിയന്ത്രണവും സംഘർഷവും കണക്കിലെടുത്തു അന്യ സംസ്ഥാനത്തു നിന്നും ഭക്തർ വരുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നതാണ് വരുമാനം കുറയാൻ കാരണം.
വൃശ്ചികം ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏഴു കോടിയോളം രൂപയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. തിരക്കുകൾ കുറയുന്നത് മൂലം അപ്പം അരവണ എന്നിവയുടെ ഉല്പാദനവും കുറച്ചു. കേരളത്തിൽ നിന്നും വളരെ കുറച്ചു ആളുകൾ മാത്രമാണ് ഈ വർഷം ശബരിമലയിൽ എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…