മണ്ഡല കാലവും അവസാനിച്ചു, ശബരിമല നടയും അടച്ചു, പക്ഷെ യുവതി പ്രവേശന വിധിയും തുടർന്നുള്ള സംഘർഷങ്ങളും വിവാദങ്ങളും ഒന്നും അവസാനിക്കുന്നില്ല.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താം എന്ന വിധി വന്നതിന് ശേഷമാണ് ആചാര ലംഘനവും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും കേരളത്തിൽ ഉടനീളം അരങ്ങേറിയത്. തുടർന്ന് ജനുവരി 2നാണ് ഔദ്യോഗികമായി ബിന്ദുവും കനക ദുർഗ്ഗയും ശബരിമലയിൽ ദർശനം നടത്തിയ വിവരങ്ങൾ പുറത്ത് വരുന്നത്.
എന്നാൽ മണ്ഡലകാലം അവസാനിക്കുമ്പോൾ, കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ 51 യുവതികൾ ദർശനം നടത്തി എന്നായിരുന്നു, അതിൽ ഭൂരിഭാഗം ആളുകളും തമിഴ്, കന്നഡ, തെലുങ്ക്, ഗോവ എന്നിവടങ്ങളിൽ നിന്നും ആയിരുന്നു.
എന്നാൽ, പിന്നീട് മാധ്യമങ്ങൾ അടക്കം നടത്തിയ അന്വേഷണത്തിൽ ഇതുവരെ ശബരിമലയിൽ ദർശനം നടത്താത്തവരും, അമ്പത് വയസ്സിന് മുകളിൽ ഉള്ളവരും പുരുഷന്മാർ പോലും ലിസ്റ്റിൽ കടന്ന് കൂടി.
വിവാദങ്ങൾ കൊടുംബിരി കൊണ്ടപ്പോൾ ഇപ്പോഴിതാ പുതിയ ലിസ്റ്റ് എത്തി, ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം. പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തത്.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്.
പട്ടികയില്‍ ഓരോരുത്തരുടേയും ആധാര്‍ നമ്പറും, ഫോണ്‍ നമ്ബറും ഒപ്പം നല്‍കിയിരുന്നു. ഇവരെ വിളിച്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പലരുടേയും പ്രായം 50 വയസിന് മുകളിലാണെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാൽ ഈ 17പേര് ദർശനം നടത്തിയത് വേണ്ടത്ര തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…