യുവതി പ്രവേശന വിധി വന്നു എങ്കിലും ഇതുവരെയും ഒരു യുവതിപോലും ശബരിമല ദർശനം നടത്തിയിട്ടില്ല, പലരും പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം നേടാതെ തിരിച്ചു മടങ്ങുകയാണ് ചെയ്തത്.
എന്നാൽ ഈ വരുന്ന ഞായറാഴ്ച ഡിസംബർ 23ന് 30 യുവതികൾ ആണ് ശബരിമല ദർശനത്തിനായി കോട്ടയത്തു എത്തുന്നത്. ചെന്നൈയിൽ പ്രവർത്തിക്കുന്ന സ്ത്രീ സംഘടനയിൽ പെട്ടവർ ആണ് ദർശനത്തിന് എത്തുന്നത്.
സ്ത്രീ സംഘടന മനിതി കോഡിനേറ്റർ എസ് സുശീലയുടെ നേതൃത്വത്തിൽ ആണ് യുവതികൾ കോട്ടയത്ത് ട്രെയിനിൽ എത്തുന്നത്. കേരള സർക്കാരും കേരള പൊലീസും സമ്പൂർണ്ണ പിന്തുണ നൽകാം എന്നു വാഗ്ദാനം ചെയ്തതായും സുശീല പറയുന്നു. അയ്യപ്പനെ ഒരു നോക്ക് കാണാൻ അതിയായ ആഗ്രഹം ഉള്ളതൊണ്ടണ് ഇവർ എത്തുന്നത് എന്നു പറയുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ കോടതി വിധി വന്നതിന് തൊട്ട് പിറകെ വരാൻ ആഗ്രഹത്തെ പ്രകടിപ്പിച്ച യുവതികൾ സുരക്ഷാപ്രശ്നങ്ങൾ മൂലമാണ് യാത്രമാറ്റിയത്. എന്നാൽ കഴിഞ്ഞ 2 ആഴ്ചക്ക് മുമ്പു മുഖ്യമന്ത്രി പിണറായി വിജയന് ഇമെയിൽ മുഖേന സുരക്ഷ അനുമതി ആവശ്യപ്പെട്ടു കത്ത് അയക്കുകയും അതിന് അനുകൂല മറുപടി ലഭിച്ചത് കൊണ്ടുമാണ് തങ്ങൾ എത്തുന്നത് എന്നും സംഘടന കോർഡിനേറ്റർ സുശീല പറയുന്നു.
എന്നാൽ ഇവരെ കോട്ടയത്ത് തന്നെ തടയും എന്നാണ് ശബരിമല കർമ്മ സമതി പറയുന്നത്, പോലീസ് തങ്ങളെ വിളിച്ചു എന്നും തങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട് എന്നും പറയുന്നുണ്ട് എങ്കിലും കഴിഞ്ഞ ദിവസം പോലീസ് ട്രാൻസ്‌ജൻെറസിനെ പോലും തടയുകയും മടക്കി അയക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്തായലും കോട്ടയം ഞായറാഴ്ച കലാപ ഭൂമിയാകുമോ എന്നുള്ള ആശങ്കയിൽ ആണ് പോലീസും സർക്കാരും
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…