ഇന്ന് പുലർച്ചെ 4.45നാണ് ഭൂമാതാ സ്ഥാപക നേതാവും ആക്ടിവിസ്റ്റും ആയ തൃപ്തി ദേശായിയും കൂട്ടുകാരും ശബരിമല ദർശനത്തിന് ആയി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്, എന്നാൽ 12 മണിക്കൂർ കഴിഞ്ഞിട്ടും തൃപ്തിക്കും കൂട്ടുകാർക്കും വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും കഴിഞ്ഞട്ടില്ല. ഈ സാഹചര്യത്തിൽ ആണ് തൃപ്തി ദേശായി കേരളത്തിൽ നിന്നും ശബരിമല ദർശനം വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു പോകാൻ ഒരുങ്ങുന്നത്.
ഇപ്പോൾ താൻ മടങ്ങും എന്നുള്ള സൂചനകൾ മാധ്യമ പ്രവർത്തകരോട് പങ്കുവെച്ചത്. ഇപ്പോൾ മടങ്ങിയാലും ഈ മണ്ഡല കാലത്ത് തന്നെ തിരിച്ചു വരും എന്നും തൃപ്തി ദേശായി അറിയിച്ചു. പ്രീപെയിഡ്, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചതോടെ ശബരിമലയ്ക്ക് പോകാൻ വാഹനം പോലും തൃപ്തി ദേശായിക്ക് ലഭിച്ചില്ല.
തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. തൃപ്തി ദേശായി പൂനൈ മുനിസിപാലിറ്റിയിൽ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായിരുന്നു. രമേശ് ചെന്നിത്തല പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകും. ബിജെപിയുമായും അവര്‍ക്ക് ബന്ധമുണ്ട്. തൃപ്തി ഇടതുപക്ഷക്കാരിയല്ല. കോണ്‍ഗ്രസും ബിജെപിയും പറഞ്ഞാല്‍ അവർ മടങ്ങുമെന്നും മന്ത്രി പരിഹസിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…