ചർച്ച പരാജയം; ദർശനം നടത്താതെ യുവതികൾ മടങ്ങില്ല; നീലിമലയിൽ പതിനായിരത്തിലേറെ നാമജപക്കാർ..!!
മുൻ നിശ്ചയിച്ച പ്രകാരം മനിധി യുവതികൾ പമ്പയിൽ എത്തി. പോലീസ് നടത്തിയ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് യുവതികളെ പമ്പ വരെ എത്തിച്ചത്. എന്നാൽ ഇവിടെ നിന്നുള്ള യാത്രയാണ് ഇപ്പോൾ സങ്കീർണമായി ഇരിക്കുന്നത്. പിന്മാറില്ല എന്നു മനിധി നേതാവ് സെൽവി അറിയിച്ചതോടെ പോലീസ് കുരുക്കിൽ ആയിരിക്കുകയാണ്.
സുപ്രീംകോടതി വിധി അനുസരിച്ചു ശബരിമലയിൽ ദർശനത്തിന് എത്തിയ ചെന്നൈയിൽ നിന്നുള്ള യുവതികൾ പമ്പയിൽ എത്തി. മനിതി എന്ന സ്ത്രീ കൂട്ടായ്മയിലെ ആളുകൾ ആണ് ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയിരിക്കുന്നത്.
സെൽവിയുടെ നേതൃത്വത്തിൽ എത്തിയ സംഘം എത്ര വലിയ സംഘർഷം ഉണ്ടായാലും ദർശനം കഴിയാതെ തിരിച്ചുപോകില്ല എന്നുള്ള ഉറച്ച നിലപാടിൽ തന്നെയാണ്. കേരള മുഖ്യമന്ത്രി, പിണറായി വിജയൻ, പോലീസ് മേധാവികൾ എന്നിവരിൽ നിന്നും സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമാണ് യുവതികൾ ദർശനത്തിന് എത്തിയത്.
മുമ്പ്, ചെന്നൈയിൽ തന്നെ യുവതികളെ തടയും എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ചെന്നൈയും കോട്ടയവും താണ്ടിയാണ് യുവതികൾ പമ്പയിൽ എത്തിയത്.
നാമ ജപത്തോടെ സംഘര്ഷക്കാർ എത്തിയതോടെ ഇപ്പോൾ പോലീസ് മനിതികളുമായി ചർച്ച നടത്തുകയാണ്.