ഈ മാസം രണ്ടാം തീയതിയാണ് 2 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്, എന്നാൽ ഇവർ മാത്രമല്ല ദർശനം നടത്തിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ, ഒന്നാം തീയതി നടന്ന വനിതാ മതിലിനു ശേഷമാണ് യുവതികൾ ദർശനം നടത്തിയത് ഔദ്യോഗികമായി കേരള സർക്കാർ അടക്കം പ്രഖ്യാപിച്ചത്.
എന്നാൽ വനിതാ മതിലും മുമ്പും പിമ്പുമായി പത്തോളം യുവതികൾ ദർശനം നടത്തി എന്നാണ് അനുദ്യോഗിക വിവരങ്ങൾ. അടുത്ത ദിവസങ്ങളിൽ ആയി പത്തോളം യുവതികൾ ദർശനം നടത്തിയതായി പോലീസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള വിവരം.
കഴിഞ്ഞ ദിവസം ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയ വീഡിയോ പ്രമുഖ ചാനൽ പരസ്യപ്പെടുത്തിയിരുന്നു, വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ബിന്ദുവും കനക ദുർഗ്ഗയും ദർശനം നടത്തിയതിന് മുമ്പും പിമ്പുമായി ശ്രീലങ്കൻ യുവതിയും അതുപോലെ മലേഷ്യയിൽ നിന്നുള്ള 25 സംഘം അടങ്ങുന്ന ടീമിൽ നിന്നും യുവതികൾ അടക്കം മല ചവിട്ടി എന്നാണ് അറിയുന്നത്, കഴിഞ്ഞ ദിവസം ആറ്റിങ്കൽ നടത്തിയ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ഹർത്താൽ അനുകൂലികളെ പരിഹസിക്കുകയും ശശികല കയറി വിവരം സ്ഥിരീകരിക്കുകയും ചെയ്തു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…