കേരളം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ സച്ചിൻ ദേവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും വിവാഹം കഴിയുന്നു. തിരുവനന്തപുരം മേയർ ആണ് ആര്യ.
തങ്ങൾ ഇരുവരും സംസാരിച്ച ശേഷം ആയിരുന്നു വീട്ടിലും പാർട്ടിയിലും അറിയിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ആര്യ പറഞ്ഞത്. കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി എങ്കിൽ കൂടിയും പാർട്ടികൂടി മുൻ കൈ എടുത്തു ചെയ്യേണ്ട കാര്യവുമാണ് തന്റെ വിവാഹം.
കുടുംബത്തിനും പാർട്ടിക്കും താൻ നൽകുന്നത് ഒരുപോലെയുള്ള പ്രാധാന്യമാണ്. ഒരേ രാഷ്ട്രീയം ഉള്ളതുകൊണ്ട് ആണ് തങ്ങൾക്ക് പരസ്പരം മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ ഉടൻ തന്നെ വിവാഹം ഉണ്ടാവില്ല എന്നും ആര്യ പറയുന്നു.
അതെ സമയം ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായി എന്ന് എം എൽ എ സച്ചിൻ ദേവിന്റെ പിതാവ് കെ നന്ദകുമാർ അറിയിച്ചു. ബാല സംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്.
വിവാഹ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് പ്രതികരിച്ചു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായ സച്ചിനും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും തമ്മിലുള്ള വിവാഹ വാർത്ത പുറത്തുവന്നതിനു ശേഷമാണ് ആര്യയുടെ പ്രതികരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…