ഫോണിലൂടെ പരിചയത്തിൽ ആയ കാമുകന് ഒപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്തിൽ തോർത്ത് കുരുക്കി കൊന്ന സജിതക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
പോള്‍ വര്‍ഗീസ് കൊല കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത(39) ജീവപര്യന്തം തടവ് കോടതി നൽകിയത്.
ഫോണിൽ നിന്നും പരിചയപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി ടിസർ കുരുവിളയാണ് സജിതയുടെ കാമുകൻ. 2011 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ടിസന് ഒപ്പം താമസിയ്ക്കുന്നത് വേണ്ടിയാണ് സജിത ഭർത്താവ് പോൾ വർഗീസിനെ കൊലപ്പെടുത്തിയത്.
എന്നാൽ രണ്ടാം പ്രതിയായ കാമുകൻ ടിസന് എതിരെ സാഹചര്യ തെളിവുകൾ ഇല്ലാത്തത് മൂലം വെറുതെ വിട്ടു.
ഭര്‍ത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നല്‍കിയതിനെ തുടര്‍ന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയില്‍ ജോലി ചെയ്യുകയായിരുന്ന ടിസണ്‍ തുടര്‍ച്ചയായി സജിതയുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസണ്‍ കുരുവിളയ്‌ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാല്‍ മക്കളെ ഒഴിവാക്കാനും പറ്റില്ല.
എട്ടും നാലും വയസുള്ള മകൾ ആണ് സജിത പോൾ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. സജിതക്ക് ഒരേ സമയം മക്കളെ വേണം എന്നുള്ളതും കാമുകന് ഒപ്പം പോവേണ്ടതും ആയതിനാൽ ആണ് ഭർത്താവിനെ കൊല്ലാൻ പദ്ധതി ഇടുന്നത്. തുടർന്ന്, മക്കളെ മറ്റൊരു മുറിയിൽ ഉറക്കി കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക അമിതമായി നൽകുക ആയിരുന്നു.
എന്നാൽ ഉറക്ക ഗുളികയുടെ ഡോസിൽ ഭർത്താവ് മരിക്കാതെ ആയപ്പോൾ, തലയിണകൊണ്ട് ശ്വാസം മുട്ടിച്ചും കഴുത്തിൽ തോർത് വരിഞ്ഞു മുറിക്കിയും കൊല്ലുക ആയിരുന്നു. തുടർന്ന് മരണം ഉറപ്പ് വരുത്തിയത്തിന് ശേഷം, കാമുകനെ പറഞ്ഞു അയക്കുകയും നാട്ടുകാരെയും അയൽവാസികളെയും വിളിച്ചു കൂടി സജിത, ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.
കഴുത്തിൽ കണ്ട പാടുകളും പരസ്പര വിരുദ്ധമായി നൽകിയ മൊഴികളും ആണ് കൊലപാതകം ആണെന്ന് തെളിയാൻ കാരണം ആയത്. തുടർന്ന് പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പോള്‍ വര്‍ഗീസിനെ വാഹനാപകടം ‘സൃഷ്ടിച്ചു’ കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നല്‍കിയിരുന്നു. പ്രഭാത ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയാല്‍ ബൈക്കില്‍ പോകുമ്പോള്‍ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടല്‍. എന്നാല്‍ അപകടത്തില്‍ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാല്‍ നീക്കം പാളുമെന്നു ടിസന്‍ തന്നെ പറഞ്ഞതിനാല്‍ കിടപ്പു മുറിയില്‍വച്ചു കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കാമുകിക്കൊപ്പം ജീവിക്കാന്‍ സജിത അവരുടെ ഭര്‍ത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താന്‍ തീരുമാനിച്ചിരുന്നതായി അന്ന് ടിസന്‍ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോള്‍ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയില്‍ നഴ്‌സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…