മലയാളത്തിൽ ബാലതാരമായി എത്തി നായിക നിരയിലേക്ക് ഉയർന്ന താരം ആണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന വേഷം ചെയ്ത് കയ്യടി നേടിയ താരം പിന്നീട് ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും എത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുവരുന്ന താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് ആണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജ്, മാളുകൾ എന്നിവയിൽ അടക്കം സന്ദർശനം നടത്തി വരുകയാണ് സാറ്റർഡേ ടീം. നിവിൻ പോളി, ഗ്രേസ് ആന്റണി, സിജു വിൽസൺ, അജു വര്ഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് പരിപാടിയിൽ എത്തിയത്. കോഴിക്കോട് പരിപാടി നടത്തിയത് വമ്പൻ ജനാവലി കൊണ്ട് തല്ലുമാല പ്രൊമോഷന് ടോവിനോ തോമസിന് എത്താൻ പോലും കഴിയാതെ ഇരുന്ന ഹൈലൈറ്റ് മാളിൽ ആയിരുന്നു.
പ്രൊമോഷൻ പരിപാടികൾ കഴിഞ്ഞു തിരിച്ചു ഇറങ്ങുമ്പോൾ ആയിരുന്നു താരങ്ങൾക്ക് നേരെ ആരാധക കൂട്ടം പൊതിയുന്നത്. തുടർന്ന് നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കയറിപ്പിടിക്കുക ആയിരുന്നു. മോശം അനുഭവം നേരിട്ട ഗ്രേസ് ആന്റണി ഈ സംഭവത്തിനെ കുറിച്ചും തനിക്ക് നേരിട്ട മോശം അനുഭവത്തിനെ കുറിച്ചും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി എത്തിയിരുന്നു. അതെ സമയം ഇപ്പോൾ സാനിയക്ക് നേരെ എത്തിയ യുവാക്കളെ തിരിച്ചു തല്ലുന്ന സാനിയയുടെ വിഡിയോയും വൈറൽ ആകുന്നുണ്ട്.
തനിക്കും സഹ പ്രവർത്തകയ്ക്കും മോശം അനുഭവം ഉണ്ടായി എന്നും തനിക്ക് അപ്രതീക്ഷിതമായി ഉണ്ടായ മോശം അനുഭവത്തിൽ മരവിച്ചു നിന്നുപോയി എങ്കിൽ കൂടിയും സഹ പ്രവർത്തക പ്രതികരിച്ചു എന്നും ഗ്രേസ് ആന്റണി പറയുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…