ശാന്തിഗിരി ആശ്രമത്തിന്റെ വജ്രബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മം പുരസ്കാരം ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്.
ഈ വരുന്ന മാര്‍ച്ച് 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് മുന്‍ നേപ്പാല്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിസ്റ്റ്) യുടെ മുന്‍ചെയര്‍മാനും സ്ഥാപക നേതാവുമായ ജാലാനാഥ് ഖനല്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തന്പി,സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ. മധുപാല്‍,സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഡോ. ജി. രാജ് മോഹന്‍ എന്നിവരടങ്ങിയ പുരസ്കാര നിര്‍ണ്ണയ സമിതിയാണ് പുരസ്കാരത്തിനായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. ചലച്ചിത്ര രംഗത്തും സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് പരസ്കാരം നിശ്ചയിച്ചതെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജൂറിഅംഗങ്ങള്‍, എസ്.സേതുനാഥ് എന്നിവര്‍ സംബന്ധിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…