അമേഠിയിൽ രാഹുലിനോടും സ്മൃതിയോടും മത്സരിച്ച് സരിത നേടിയത് വോട്ട് കണക്കുകൾ ഇങ്ങനെ..!!

44

അമേഠിയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ കോണ്ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി കൂടിയായ രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ള പെട്ടപ്പോൾ, മികച്ച മുന്നേറ്റം ആണ് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി നടത്തിയത്.

രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച് ജയിക്കുക അല്ല, താൻ നേരിട്ട വിഷയങ്ങളുടെ സത്യങ്ങൾ തുറന്ന് പറയാൻ ഉള്ള അവസരം ജനങ്ങൾക്ക് മുന്നിൽ ഉണ്ടാക്കുക തന്നെ ആയിരുന്നു ലക്ഷ്യം എന്നാൽ, സരിത നായർ നേടിയ വോട്ട് 73 എണ്ണം മാത്രം ആയിരുന്നു. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത അവസ്ഥയാണ് സരിതക്ക് ഉള്ളത്.

കേരളത്തിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ മത്സരിക്കാൻ പത്രിക നൽകിയിരുന്നു എങ്കിൽ കൂടിയും തള്ളുക ആയിരുന്നു. തുടർന്നാണ് രാജ്യത്ത് ഏറ്റവും ശ്രദ്ധയുള്ള മണ്ഡലങ്ങളിൽ ഒന്നായ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ തീരുമാനിച്ചത്.