സർക്കാർ വിശ്വാസികൾക്കൊപ്പം, വിധി നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി..!!
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷവും ബിജെപിയുമായി സർവ്വകക്ഷി യോഗം ഫലം കണ്ടില്ല. സമവായ ശ്രമങ്ങൾക്ക് വേണ്ടിയാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത് എങ്കിലും ബിജെപിയും പ്രതിപക്ഷവും വിശ്വാസികൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തത്, അതിന്റെ വിശദീകരണം നല്കിയിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോൾ
”ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് ദുർവാശിയില്ല. എന്നാൽ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മുൻവിധിയോടെയാണ് സർക്കാർ വന്നതെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു. എന്നാൽ സർക്കാരിന് അത്തരം മുൻവിധികളില്ല. കോടതി എന്തു പറഞ്ഞോ അത് നടപ്പിലാക്കുക എന്ന ബാധ്യത സർക്കാരിനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാർട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. എന്നാൽ അതൊന്നും സർക്കാരിന് കണക്കിലെടുക്കാനാകില്ല. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നതിൽ സംശയമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകും.” മുഖ്യമന്ത്രി വ്യക്തമാക്കി.
സമവായ ചർച്ചകൾ ഫലം കാണാത്തത് മൂലം സുപ്രീംകോടതി വിധിയുമായി സർക്കാർ മുന്നോട്ട് പോകും എന്ന് തന്നെയാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.