മലയാളത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരമാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിലിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ഇപ്പോൾ തീയറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന ചട്ടമ്പി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം നിവിൻ പോളി നായകനായി എത്തുന്ന സാറ്റർഡേ നൈറ്റ് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം വിസിറ്റ് നടത്തിയ താരങ്ങൾക്ക് ഇപ്പോൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നും മോശം അനുഭവം നേരിട്ടു എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
നിവിൻ പോളി, അജു വര്ഗീസ്, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ, ഗ്രേസ് ആന്റണി എന്നിവർ ആയിരുന്നു കോഴിക്കോട് പ്രൊമോഷൻ ഭാഗമായി എത്തിയത്. വമ്പൻ തിരക്ക് കൊണ്ട് ടോവിനോ തോമസ് തല്ലുമാല പ്രൊമോഷന് എത്തിയപ്പോൾ നടക്കാതെ പോയ അതെ മാളിൽ ആണ് ഇപ്പോൾ സാറ്റർഡേ നൈറ്റ് ടീം എത്തിയത്. എന്നാൽ തിരക്കിനിടയിൽ ഗ്രേസ് ആന്റണി തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം ആണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. താരം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇങ്ങനെ..
ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന പ്രൊമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന അനുഭവം ആയിരുന്നു. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിന്റെ ഇടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്ന ഒരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു.
ഇത്രക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റുമുള്ളവർ..?? പ്രൊമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം പലയിടങ്ങളിലും പോയി. അവിടെ ഒന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആണ് ഇവിടെ ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്നു മറ്റൊരു സഹ പ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. എന്നാൽ എനിക്ക് അതിനു ഒട്ടും പറ്റാത്ത സാഹചര്യം ആയിരുന്നു. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ നിന്നുകൊണ്ട് തന്നെ ചോദിക്കുകയാണ് തീർന്നോ നിന്റെയൊക്കെ അസുഖം..??
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…