സൗമ്യയെ അജാസ് ആണ് കൊലപ്പെടുത്തിയത് എങ്കിൽ കൂടിയും കൊലക്കായി പ്രതി അജാസ് ഉപയോഗിച്ച കാറിനെ കുറിച്ചാണ് ഇപ്പോൾ ദുരൂഹതയേറിയ വിവരങ്ങൾ പുറത്ത് വരുന്നത്.
സൗമ്യയുടെ സ്കൂട്ടറിനെ പിന്തുടർന്ന അജാസ്, കാർ വെച്ചു ഇടിച്ചു വീഴ്ത്തിയ ശേഷം ആയിരുന്നു കൊലപാതകം നടത്തിയത്. അജാസ് കൊല ചെയ്യാൻ ഉപയോഗിച്ച കാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.
എന്നാൽ, കൊണ്ടുവന്ന കാർ അജാസിന്റെ അല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എറണാകുളം എളമക്കര സ്വദേശി രതീഷിന്റെയാണ് കാർ. നിരവധി കൈകൾ മാറിമറിഞ്ഞു ആണ് അജാസിന്റെ കൈകളിൽ ഈ കാർ എത്തിയത്.
ആദ്യം രതീഷ് അദ്ദേഹത്തിന്റെ സുഹൃത്ത് ശ്യാമിന് ഈ കാർ നൽകുന്നു, ശ്യാം കാർ ജാസർ എന്ന സുഹൃത്തിന് കാർ നൽകുന്നു, ജാസർ അജാസിന്റെ ബന്ധുവിന് ഈ കാർ നൽകുകയും ബന്ധുവിൽ നിന്നാണ് അജാസ് അടിയന്തരമായി പിഎസ്‌സി പരീക്ഷ എഴുതാൻ പോകാൻ എന്ന ആവശ്യം ഉന്നയിച്ച് കാർ വാങ്ങുന്നത്.
മാരുതി സുസുക്കി സെലിരിയോ എന്ന കാർ ആണ് കൊലപാതകം നടത്താൻ അജാസ് ഉപയോഗിച്ചത്, കാറിന്റെ ഉടമയായ രതീഷിനെ എളമക്കര പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്‌തു.
കേസിൽ ഏതെങ്കിലും തരത്തിൽ ഇവർക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്, അങ്ങനെ എങ്കിൽ കേസിൽ കൂടുതൽ കൂട്ടുപ്രതികളും ഉണ്ടാവാൻ ഉള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രതീഷിനെ ചോദ്യം ചെയ്തതിൽ നിന്നും എന്തൊക്കെ വിവരങ്ങൾ ആണ് പുറത്ത് വരുന്നത് എന്ന് അറിയാൻ കഴിഞ്ഞട്ടിയില്ല.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…