കഴിഞ്ഞ ദിവസം ആണ് മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത്, കൊലപാതകം നടത്തിയത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ അജാസും.
സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്കിലും സൗമ്യ വിസമ്മതിക്കുകയായിരുന്നു, ഇരുവരും ഒന്നിച്ച് തൃശൂർ പോലീസ് ക്യാംപിൽ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ ഉള്ള അടുപ്പം ആണെന്ന് പോലീസ് സൂചന നൽകുന്നു.
അതേ സമയം, കഴിഞ്ഞ ഒരു വര്ഷമായി അജാസിന്റെ ഭീഷണി മകൾക്ക് ഉണ്ടായിരുന്നു എന്ന് സൗമ്യയുടെ അമ്മ ഇന്ദിര പറയുന്നു.
മുമ്പ് ഒരു ദിവസം വീട്ടിൽ എത്തിയ അജാസ് സമാനമായ രീതിയിൽ പോട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു എന്ന് ഇന്ദിര പറയുന്നു, വിവാഹ അഭ്യർത്ഥന നടത്തി എന്നും എന്നാൽ സൗമ്യ വിസമ്മതിച്ചു എന്നും പറയുന്നു, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട് എന്നും ഇന്ദിര പറയുന്നു.
അജാസിൽ നിന്നും സൗമ്യ ഒന്നേകാൽ ലക്ഷം രൂപ കടം വാങ്ങി ഇരുന്നു എന്നും എന്നാൽ തിരിച്ചു നൽകിയപ്പോൾ സ്വീകരിക്കാൻ തയ്യാർ ആയില്ല എന്നും തുടർന്ന് പണം അജാസിന്റെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിച്ചു എങ്കിലും തിരിച്ചു സൗമ്യയുടെ അകൗണ്ടിൽ തന്നെ അജാസ് നിക്ഷേപം നടത്തി എന്നും ഇന്ദിര പറയുന്നു.
പണം വേണ്ട വിവാഹം കഴിച്ചാൽ മതി എന്നാണ് മകളോട് അജാസ് ആവശ്യപ്പെട്ടത് എന്നും ഇനി മകളെ ഉപദ്രവിക്കരുത് എന്ന് താൻ അജാസിന് താക്കീത് നൽകിയിരുന്നു എന്നും ഇന്ദിര പറയുന്നു.
അതേ സമയം ഇതിന് മുമ്പ് അജാസ് ആക്രമിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നും ഇന്ദിര പറയുന്നു, സമാനമായ മൊഴിയാണ് സൗമ്യയുടെ മകനും പോലീസിനും മാധ്യമങ്ങൾക്ക് മുന്നിലും നൽകിയത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുള്ള ഉത്തരവാദി അജാസ് ആയിരിക്കും എന്നും സൗമ്യ മകനോട് പറഞ്ഞിരുന്നതായി മകൻ പറയുന്നു. ശനിയാഴ്ച വൈകിട്ട് പിഎസ്‌സി പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് എത്തുമ്പോൾ ആണ് സ്‌കൂട്ടറിൽ പോയ സൗമ്യയെ പിന്നിൽ നിന്നും അജാസ് കാർ ഇടിച്ചു വീഴ്ത്തിയത്.
തുടർന്നാണ് വടിവാൾ കൊണ്ട് വെട്ടിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയും ആയിരുന്നു, മരിക്കുമ്പോഴും നമ്മൾ ഒരിച്ചു എന്ന് പറഞ്ഞു പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സൗമ്യയെ അജാസ് കെട്ടിപ്പിച്ചു എന്നും അങ്ങനെയാണ് അജാസിന് പൊള്ളൽ ഏറ്റത് എന്നും പറയപ്പെടുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…