നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

150

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ അനാഥമായത് താൻ ബാക്കി വെച്ച കഥാപാത്രങ്ങൾ ഒന്നുമായിരുന്നില്ല രണ്ടും പന്ത്രണ്ടും വയസുള്ള തന്റെ മക്കൾ തന്നെ ആയിരുന്നു.

അസാധാരണ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചു എങ്കിൽ കൂടിയും അപർണ്ണയുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്ന് സഹപ്രവർത്തകർക്കൊന്നും വലിയ ധാരണയില്ല എന്നുള്ളതാണ് വാസ്തവം. കാരണം വര്ഷങ്ങളായി അപർണ്ണയുടെ മേക്കപ്പ് ചെയ്യുന്ന വ്യക്തി പറയുന്നത് ലൊക്കേഷനിൽ ഒരിക്കൽ പോലും സങ്കടത്തോടെ ചേച്ചിയെ കണ്ടട്ടില്ല എന്നുള്ളതാണ്.

അതെ സമയം ഷൂട്ടിങ് കഴിഞ്ഞാൽ മക്കൾക്കിടയിലേക്ക് ഓടിയെത്തുന്ന അപർണ്ണയെ മാത്രമേ അവർക്ക് അറിയൂ. എന്നാൽ അപർണ്ണയുടെ ജീവിതം അത്രമേൽ സുഖകരമായിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. കാരണം ആദ്യ വിവാഹം പരാജയമായി മാറിയ അപർണ്ണയുടെ രണ്ടാം വിവാഹം ആയിരുന്നു ഇപ്പോൾ ഉള്ളത്.

ഭർത്താവിന്റെ തിരുവനന്തപുരം കാലടിയിൽ ഉള്ള വീട്ടിൽ നിന്നും വിട്ട് മാറി അപർണ്ണയും ഭർത്താവും ആദ്യ വിവാഹത്തിലെയും രണ്ടാം വിവാഹത്തിലെയും കുട്ടികൾ അടക്കം കഴിഞ്ഞിരുന്നത് കരമനയിലെ ഒരു വാടക വീട്ടിൽ ആയിരുന്നു.

എന്നാൽ അമിത മദ്യപാനി ആയിരുന്നു ഭർത്താവ് സംജിത്ത് എന്ന് വാടക വീടിന് അടുത്തുള്ള അയൽവാസികൾ സൂചിപ്പിക്കുന്നു. പലപ്പോഴും വലിയ വഴക്കുകളുടെ ശബ്ദങ്ങൾ കേട്ടിട്ടുണ്ടെന്ന് പറയുന്ന നാട്ടുകാർ എന്നാൽ അപർണ മരിച്ച ദിവസം ഒന്നും കേട്ടില്ല എന്നും പറയുന്നു.

You might also like