കഞ്ചാവിനും മയക്കുമരുന്നിനും അടിമയായി മാറുകയാണ് നമ്മുടെ നാട്, അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായി മാറുകയാണ് കഴിഞ്ഞ ദിവസം പ്രണയത്തിൽ പ്രലോഭനം ഉണ്ടാക്കി 15 വയസ്സുള്ള പെണ്കുട്ടിയെ കൂട്ടികൊണ്ട് പോകുകയും കഞ്ചാവ് നൽകിയ സംഭവം.
വെറും 19 വയസ്സ് ഉള്ള യുവാവുമായി ആണ് പെണ്കുട്ടി പ്രണയത്തിൽ ആയത്, തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്‌ളാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് ഷാരൂഖ് ഖാൻ, ഷാരൂഖിന്റെ സുഹൃത്ത് വൈപ്പിൻ സ്വദേശിയായ ജിബിൻ എന്നിവർ ആണ് പോലീസ് പിടിയിൽ ആയത്.
കാക്കനാട് പമ്പിൽ ജീവനക്കാരൻ ആയ ഷാരൂഖിന്റെ ഒപ്പമാണ് പെണ്കുട്ടി രണ്ട് ദിവസം ഓട്ടോറിക്ഷയിൽ പലയിടങ്ങളിൽ ചുറ്റി നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഫോൺ മറന്ന് വെച്ചതാണ് കേസിൽ ഇരുവരും കുടുങ്ങാൻ കാരണം ആയത്. സംഭവത്തിന് പിറ്റേ ദിവസം ഫോൺ ലഭിച്ച ഓട്ടോ ഡ്രൈവർ പോലിസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് പൊലീസിന് ഇരുവരും കുട്ടിയെയും കൊണ്ട് പലയിടത്തും കറങ്ങുകയും തുടർന്ന് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് കുട്ടിയെ കൊണ്ട് കാഞ്ചവ് ബീഡി വലിപ്പിക്കുകയും ചെയ്‌തത്.
ഈ സംഭവത്തിൽ തൃപ്പൂണിത്തുറ, മറൈൻ ഡ്രൈവ് പോലീസ് എന്നിവർ കേസ് എടുത്തിട്ടുണ്ട്, നിരവധി ഇത്തരം വാർത്തകൾ ദിനംപ്രതി വന്നിട്ടും മയക്കുമരുനിന്റെ വഴിയേ കൂടുതൽ കുട്ടികൾ എത്തുന്നത് അധികാരികളെ കൂടുതൽ ഞെട്ടിക്കുന്ന വിഷയം ആയി മാറുകയാണ്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…