ഏപ്രിൽ 18ന് ആയിരുന്നു തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നത്, എന്നാൽ, വോട്ടർ ലിസ്റ്റിൽ പേരില്ലാത്ത നടൻ ശിവ കാർത്തികേയൻ വോട്ട് ചെയ്തതാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്.
വോട്ടർ പട്ടികയിൽ പേരില്ലാത്ത താരത്തിന് വോട്ട് ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകും എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യബത്ര സാഹു അറിയിച്ചത്.
ചെന്നൈ വത്സരവാക്കത്തെ സ്‌കൂളിൽ ആയിരുന്നു ശിവ കാർത്തികേയൻ വോട്ട് ചെയ്യാൻ എത്തിയത്, ഭാര്യ ആർത്തിക്ക് ഒപ്പം വോട്ട് ചെയ്യാൻ എത്തിയ നടനോട്, ഭാര്യയുടെ പെരുമാത്രമേ വോട്ടർ ലിസ്റ്റിൽ ഉള്ളൂ എന്ന് അറിയിച്ചപ്പോൾ, പ്രത്യേക അനുമതി നേടിയിട്ടുണ്ട് എന്ന് പറഞ്ഞാണ് വോട്ട് ചെയ്തത്.
വോട്ട് ചെയ്തതിന് ശേഷം, താരം ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും അവകാശത്തിന് വേണ്ടി പോരാടണം എന്നാണ് തലക്കെട്ട് നൽകിയത്.
എന്നാൽ, ഇല്ലാത്ത വോട്ട് ചെയ്ത ശിവകാർത്തികേയന് എതിരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…