ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനീ സ്നേഹ കൃഷ്ണൻ ആണ് മുണ്ടക്കയത്ത് വിവാഹ ദിവസം കുഴഞ്ഞു വീണു മരിച്ചത്. സ്നേഹക്ക് ഇരുപത്തിയൊന്ന് വയസ്സ് ആയിരുന്നു. ഏലപ്പാറ സ്വദേശി ആയ ശരത് കുമാറുമായി പ്രണയത്തിൽ ആയിരുന്നു സ്നേഹ.
തുടർന്ന് ഇരുവരും ശനിയാഴ്ച വിവാഹം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു സ്നേഹ കുഴഞ്ഞുവീണു മരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സ്നേഹയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്നാണ് മരിക്കുന്നത്.
ഏറെകാലങ്ങൾ ആയി പ്രണയത്തിൽ ആയിരുന്ന സ്നേഹയും ശരത് കുമാറും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വിവാഹം കഴിക്കുന്നതായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷ കാലാവധി ശനിയാഴ്ച അവസാനിക്കാൻ ഇരിക്കെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.
ഇതിനിടയിൽ ശാരീരിക അസ്വാസ്ഥ്യം തോന്നിയ സ്നേഹയെ ഏലപ്പാറയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആരോഗ്യ നിലയിൽ ഗുരുതരമായ മാറ്റങ്ങൾ കണ്ടതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശം ലഭിക്കുക ആയിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിൽ കൂടിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലച്ചോറിൽ ഗുരുതരമായ രോഗം ബാധിച്ചതിനെ തുടർന്നാണ് മരണം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…