ആചാരങ്ങൾ ലംഗനം നടന്ന പത്മനാഭസ്വാമി ക്ഷേത്ര നടയടച്ചു. അഹിന്ദുക്കൾ കയറി എന്നാ കാരണത്താൽ ആണ് നടയടച്ചത്. ശുദ്ധിക്രിയകൾ ചെയ്തതിന് ശേഷം മാത്രമേ ഇനി നട തുറക്കുകയുള്ളൂ, വെള്ളിയാഴ്ചയും ഞായറാഴ്ചയും ആണ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറിയത്, ഞായറാഴ്ച കയറിയവരെ സുരക്ഷാ ജീവനക്കാർ പിടികൂടിയിരുന്നു.
ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധ ക്രിയകൾ നടത്തികൊണ്ടിരിക്കുന്നത് കൊണ്ടാണ് നട അടച്ചത്. ഇതോടെയാണ് സംഭവം ക്ഷേത്രം ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി. ശുദ്ധിക്രിയകൾക്കൊപ്പം വെള്ളിയാഴ്ച മുതലുള്ള പൂജകൾ ഒരിക്കൽ കൂടി നടത്തും. നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്.
മറ്റ് മതസ്ഥർക്ക് ക്ഷേത്രത്തിൽ കയറുന്നതിൽ വിലക്ക് ഇല്ലെങ്കിലും ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ മറ്റ് മതസ്ഥർക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…