പ്രമുഖ ഓൺലൈൻ ചാനൽ അവതാരകയോട് മോശമായി സംസാരിച്ചതിന്റെ പേരിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അപമാനിച്ചു എന്നുള്ള അവതാരകയുടെ പരാതിയിൽ ആണ് അറസ്റ്റ് ഉണ്ടായത്.
കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജർ ആയ ശ്രീനാഥ് ഭാസിയെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു. ആദ്യം രാവിലെ 10 മണിക്ക് ആയിരുന്നു പോലീസ് ഹാജർ ആകാൻ ആവശ്യപ്പെട്ടത്.
ആ സമയം ഹാജർ ആകാൻ കഴിയില്ല എന്ന് പറഞ്ഞ ശ്രീനാഥ് ഭാസി നാളത്തേക്ക് സമയം ചോദിച്ചു എങ്കിൽ കൂടിയും പിന്നീട് ഉച്ചക്ക് ശേഷം ഹാജർ ആകുക ആയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ ഐപിസി 509 , ലൈ ഗീക ചുവയോടെ സംസാരിക്കൽ ഐപിസി 354 എ പൊതുസ്ഥലത്തിൽ അസഭ്യം പറയൽ ഐപിസി 294 എ എന്നി വകുപ്പുകൾ ചുമത്തി ആണ് അറസ്റ്റ്.
നടൻ ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടന്ന ഇന്റർവ്യൂ എടുക്കുന്നതിന് ഇടയിൽ ആണ് സംഭവം. തുടർന്ന് അവതാരക പോലീസ് , വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുക ആയിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് നടൻ മോശമായി സംസാരിച്ചത്. നിർമാതാക്കളുടെ സംഘടനക്കും അവതാരക പരാതി നൽകിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…