ബിജെപി പ്രഖ്യാപിച്ച ഹർത്താൽ കാറ്റിൽ പറത്തിയാണ് ഒടിയൻ ഇന്ന് കേരളത്തിൽ അടക്കം ലോകമെങ്ങും റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുമ്പോഴും പടം മോശം ആണെന്നുള്ള രീതിയിൽ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ ഡീഗ്രേഡ് ചെയ്യുകയും, ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിൽ ചീത്ത വിളി നടത്തുകയും ചെയ്തത്.
വമ്പൻ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്,
ചിത്രത്തിന്റെ ആദ്യ ഷോ കഴിയുന്നത് മുന്നേ തന്നെ ഒടിയൻ മോശമാണ് എന്നുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തി എന്നു ശ്രീകുമാർ മേനോൻ പറയുന്നു, ഇതിന് മുമ്പും പല ചിത്രങ്ങളെയും ഇങ്ങനെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഒടിയനെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളയാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് പിന്നില്‍ വ്യക്തിഹത്യ ചെയ്യാന്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ചിത്രം റിലീസാവും മുമ്പ് തന്നെ ഇത്തരം ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പറയുന്നു. എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്. ശ്രീകുമാര്‍ ചോദിക്കുന്നു.
ഇന്നലെ ബിജെപിയുടെ കേരളത്തിലെ ഒഫീഷ്യൽ പേജിൽ മോഹൻലാൽ ആരാധകർ വമ്പൻ പ്രതിഷേധവും ചീത്തവിളിയുമാണ് നടത്തിയത്. അതിന് എതിരെയുള്ള പക വീട്ടൽ കൂടിയാണ് ഒടിയന് എതിരെയുള്ള മോശം പ്രതികരണങ്ങൾ എന്നാണ് വിലയിരുത്തൽ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…