ഫേസ്ബുക്കിൽ പരിചയപെട്ട യുവാവായ കാമുകനും യുവതിയും ചേർന്ന് ഭർത്താവിനെ കൊന്ന് ഫ്രിഡ്ജിൽ കയറ്റി, പിന്നീട് കുറ്റിക്കാട്ടിൽ കുഴിച്ചിട്ടു. ചർഖണ്ഡിൽ സംഭവം നടന്നത് ഇങ്ങനെയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് തപൻ ദാസിന്റെ ഭാര്യ ശ്വേത, ഫേസ്ബുക്ക് വഴി സുമിത്ത് സിംഗിനെ പരിചയപ്പെട്ടത്. എന്നാൽ ഇരുവരുമായുള്ള പ്രണയവും അവിഹിത ബന്ധവും തപൻ ദാസ് അറിയുകയും തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടാകുകയും ചെയ്തു.
വിവരം അറിഞ്ഞ കാമുകൻ സുമിതും സുഹൃത്തും ശ്വേതയും ചേർന്ന് തപൻ ദാസിനെ കൊല്ലാൻ പ്ലാൻ ചെയ്യുകയായിരുന്നു. ജനുവരി 12ന് മദ്യപിച്ചു വീട്ടിൽ എത്തിയ തപൻ ദാസിനെ മൂവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊല്ലുകായായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ ഒളിപ്പിക്കുകയായിരുന്നു.
തുടർന്ന് അടുത്ത ദിവസം വരെ മൂവരും വീട്ടിൽ തങ്ങുകയും രാവിലെ മൃതദേഹം ഓട്ടോയിൽ കയറ്റി കുട്ടിക്കാട്ടിൽ കൊണ്ടുപോയി കുഴിച്ചിടുകയും ആയിരുന്നു.
വലിയ ആസൂത്രണത്തിന്റെ ഭാഗമായി ആണ് ഭർത്താവിനെ കൊന്നത് എന്നു പോലീസ് പറയുന്നു, ഒരു ലക്ഷം രൂപയുമായി ഇറങ്ങിയ ഭർത്താവിനെ കാണാൻ ഇല്ല എന്ന് ശ്വേത പോലീസിൽ പരാതി പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുമിത്ത് സിംഗും സുഹൃത്തും ഫ്‌ളാറ്റിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ കാണുകയും തുടർന്ന് ഫോൺ പരിശോധനയിൽ ഇരുവരും തമ്മിൽ ഉള്ള ബന്ധം തെളിയുകയും സംഭവം പുറത്താകുകയും ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…