സുപ്രീംകോടതി വിധി അനുസരിക്കാത്ത തന്ത്രി ഒഴിഞ്ഞുപോകണം; മുഖ്യമന്ത്രി..!!

47

യുവതി പ്രവേശനത്തിന് അനുകൂല വിധി കഴിഞ്ഞ ദിവസമാണ് നടപ്പിൽ ആയത്, കനക ദുർഗ്ഗയും ബിന്ദുവുമാണ് പോലീസ് സംരക്ഷണത്തിൽ ശബരിമല സന്നിധാനത്ത് ദർശനം നടത്തിയത്. അതിന് എതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറിയത്.

എന്നാൽ യുവതികൾ ദർശനം നടത്തിയതിൽ ശുദ്ധിക്രീയ നടത്താൻ തന്ത്രി നട അടച്ചതാണ് ഇപ്പോൾ ഏറെ വിവാദം ആയിരിക്കുന്നത്.

സുപ്രീംകോടതി കോടതി വിധി അനുസരിക്കാൻ കഴിയില്ലെങ്കിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് സ്വയം ഒഴിഞ്ഞുപോകാണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയോട് വ്യക്തിപരമായി യോജിക്കാതെ ഇരിക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ സുപ്രീംകോടതി വിധി അനുസരിക്കാതെ കഴിയാത്ത തന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹത ഇല്ല. ഒഴിഞ്ഞു പോകണം എന്നാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

ക്ഷേത്രം അടക്കാനും തുറക്കാനുമുള്ള അവകാശം ദേവസ്വം ബോർഡിന്റെ മാത്രമാണ്, വ്യവസ്ഥ ലംഘനം ഉണ്ടായാൽ പരിശോധിക്കും എന്നും മുഖ്യമന്ത്രി.

You might also like