തിരഞ്ഞെടുപ്പ് സമയത്ത് ത്രിശൂർ എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി, ഗർഭിണിയെ അനുഗ്രഹിച്ചത് വലിയ വാർത്ത ആയിരുന്നു. എന്നാൽ, തനിക്ക് ഗർഭിണികളെ വലിയ ഇഷ്ടം ആണെന്നും ഇനിയും കണ്ടാൽ അനുഗ്രഹിക്കും എന്നും അതിൽ എന്തെങ്കിലും വിമർശനമായി കാണുന്നവർക്ക് മാനസിക അസുഖം ആണെന്നും അത്തരത്തിൽ ഉള്ളവർ ഡോക്ടറെ കാണുക ആണ് വേണ്ടത് എന്നും സുരേഷ് ഗോപി.
തിരഞ്ഞെടുപ്പ് കാലത്ത് ഗർഭിണിയുടെ വയറിൽ തൊട്ട് അനുഗ്രഹിക്കുന്നു സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
എന്നാൽ അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇപ്പോൾ പറഞ്ഞിരിക്കുന്നത്, സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് ഗർഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അവരുടേത് മാനസിക രോഗമാണ്. അവരതിന് എവിടെയെങ്കിലും പോയി നല്ല ഡോക്ടർമാരെ കണ്ട് ചികിത്സിച്ചോട്ടെ. നമ്മൾ വീട്ടിലേക്ക് കല്ല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യയെ ചേട്ടത്തിയമ്മയെന്നാണ് വിളിക്കുന്നത്. സ്വന്തം അമ്മയെക്കാൾ സ്ഥാനമാണ് അവർക്ക്. ആ സംസ്‌കാരം ഇല്ലാത്തവർ എവിടെയെങ്കിലും പോയി ദ്രവിച്ചു തീർന്നോട്ടെ.’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…