ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ വോട്ട് ചോദിച്ച് പ്രസംഗം നടത്തിയതിന് പിന്നാലെ, വിശദീകരണം ചോദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് എത്തിയത്.
അതിനു വിശദീകരണം നൽകി സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേട് ആണെന്ന് സുരേഷ് ഗോപി പറയുന്നു.
അയ്യൻ എന്നാണ് താൻ പറഞ്ഞത് എന്നും അതിന്റെ അർത്ഥം എന്താണ് എന്ന് പരിശോധിക്കണം എന്നും തന്റെ പ്രസംഗത്തിന് കൃത്യമായ മറുപടി പാർട്ടി നൽകും എന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ല എന്നുമാണ് താൻ പറഞ്ഞത് എന്നും സുരേഷ് ഗോപി പറയുന്നു. അത് കമ്മീഷനെ ബോധ്യപ്പെടുത്തും എന്നും സുരേഷ് ഗോപി വിശദീകരണത്തിൽ പറയുന്നു.
അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…