മലയാളം സിനിമയിൽ കൊടുമ്പിരി കൊണ്ട ചർച്ച നടന്ന വിഷയം ആയിരുന്നു നടൻ ശ്രീനാഥ് ഭാസി അവതാരകയോട് മോശം ആയി സംസാരിച്ച വിഷയം കൂടാതെ ചിത്രങ്ങൾക്ക് കൂടുതൽ പണം വാങ്ങി എന്നുള്ള വിഷയം കൂടി ആയപ്പോൾ ശ്രീനാഥ് ഭാസിയെ താത്കാലികമായി നിർമാതാക്കളുടെ സംഘടനാ വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിഷയത്തിൽ നിരവധി ആളുകൾ അഭിപ്രായങ്ങൾ പറഞ്ഞു എത്തിയപ്പോൾ കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി എത്തിയപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. ശ്രീനാഥ് ഭാസിക്ക് വിലക്കൊന്നും ഇല്ല എന്നും ഒരാളെ ജോലി ചെയ്യാൻ അനുവദിക്കാതെ ഇരിക്കുന്നത് ശെരിയല്ല എന്നും ആരും ആരുടേയും അന്നം മുടക്കരുത് എന്നും ആയിരുന്നു മമ്മൂട്ടി പ്രതികരിച്ചത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ സുരേഷ് കുമാർ. മമ്മൂട്ടിയല്ല ആര് പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവരുടെ അന്നം ഞങ്ങളും മുട്ടിക്കും. മലയാള സിനിമ രംഗത്ത് അതിന്റെതായ അച്ചടക്കവും അന്തസും ഉണ്ട്. വൃത്തികേട് കാണിക്കുന്നവരെ ഇനിയും വിലക്കും.
ആരുടേയും അന്നം മുട്ടിക്കുന്നവൻ അല്ല എല്ലാവര്ക്കും അന്നം ഊട്ടുന്നവർ ആണ് നിർമാതാക്കൾ. ആരായാലും ഇത് മനസിലാക്കിയ ശേഷം പ്രതികരിക്കണം. മമ്മൂട്ടിയോ മോഹൻലാലോ അല്ല ആര് പറഞ്ഞാലും ഞങ്ങൾ അതിനോട് ശക്തമായി പ്രതികരിക്കും. ആരെയും പിടിയുമില്ല. പ്രതികരിക്കാൻ ഭയമോ മടിയോ ഇല്ല. തിലകൻ ഉൾപ്പെടെ എത്രയാണ് താരങ്ങളെ താര സംഘടനായ അമ്മയിൽ നിന്നും വിലക്കിയിട്ടുണ്ട്.
ഇതൊന്നും ചോദിയ്ക്കാൻ ഫിലിം ചെമ്പാറോ നിര്മാതാക്കളോ വന്നിട്ടില്ല. അത് അവരുടെ ആഭ്യന്തര കാര്യമെന്ന് കരുതി ഞങ്ങൾ സംയമനം പാലിക്കുകയാണ് ചെയ്തത്. അതെ രീതിയിൽ എന്തുസുള്ള കാര്യങ്ങൾ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നവർക്ക് എതിരെ നടപടി എടുത്താൽ എന്താണ് ഇവർക്ക് കുഴപ്പം. ഇല്ല ദിവസവും എഴുനേറ്റ് മുന്നിൽ കാണുന്ന ആളുകളെ വിലക്കുന്ന പരിപാടിയല്ല നിർമാതാക്കൾ ചെയ്യുന്നത്.
അതെ സമയം മമ്മൂട്ടിയുടെ പ്രതികരണം വിഷയം മുഴുവനായി അറിഞ്ഞതിനു ശേഷമുള്ളത് ആണോ എന്നുള്ള കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും സുരേഷ് കുമാർ പറയുന്നു. എന്താണ് എന്ന് വ്യക്തമായി അറിഞ്ഞതിനു ശേഷം ആയിരുന്നു മമ്മൂട്ടിയെ പോലെ ഒരാൾ പ്രതികരിക്കാൻ പാടുള്ളൂ.. അല്ലാതെയുള്ള പ്രതികരണങ്ങൾ ശരിയായില്ല. സുരേഷ് കുമാർ പറയുന്നു.
പുതിയ തലമുറയിലുള്ള താരങ്ങൾ പലരും അമ്മയിൽ മെമ്പർ അല്ലാത്തത് കൊണ്ട് അവർക്കും വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു. ശ്രീനാഥ് ഭാസി നല്ലൊരു നടൻ ആണെന്നും അദ്ദേഹം തന്റെ തെറ്റുകൾ മനസിലാക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് സുരേഷ് കുമാർ പറയുന്നു.