രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ കയറിയിരിക്കുകയാണ്. പോളുകളും ഇലക്ഷൻ സർവെകളും തകൃതിയായി നടക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്നുള്ള സർവേ, സീവോട്ടർ – ഐ എ എൻ എസ് എന്നിവർ ചേർന്ന് നടത്തിയത്.
തെലുങ്കാന മുഖ്യമന്ത്രി, കെ ചന്ദ്രശേഖർ റാവു ആണ് പട്ടികയിൽ ഒന്നാമത് ഉള്ള മുഖ്യമന്ത്രി, 68. 3 ശതമാനം ആളുകളും ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തിൽ പൂർണ്ണ തൃപ്തി അറിയിച്ചപ്പോൾ, 9.9 ശതമാനം ആളുകൾ മാത്രമാണ് തൃപ്തർ അല്ലാത്തത്.
എന്നാൽ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ സർവ്വേയിൽ പത്തൊമ്പതാം സ്ഥാനത്ത് ആണ് ഉള്ളത്. പിണറായിയുടെ ഭരണത്തില്‍ 40.5 ശതമാനം ആളുകള്‍ പൂര്‍ണ തൃപ്തരാണെന്നുപറഞ്ഞപ്പോള്‍, 36.4 ശതമാനം അതൃപ്തി അറിയിച്ചു.
ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിൽ ഒന്നായ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് പട്ടികയിൽ പിണറായി വിജയനും പിന്നിൽ 21ആം സ്ഥാനത്ത് ആണ് ഉള്ളത്.
ചന്ദ്രശേഖർ റാവുവിന് പിന്നിൽ, ഹിമാചൽ, ഒഡിഷ, ഡൽഹി എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാർ ആണ് ഉള്ളത്. ആദ്യ പത്ത് മികച്ച മുഖ്യമന്ത്രിമാരിൽ രണ്ട് ബിജെപി മുഖ്യമന്ത്രിമാർ ആണ് ഉള്ളത്. ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സര്‍ബാനന്ദ സോനോവാലിനുമാണ് അത്.
എന്നാൽ, കേരളത്തിന്റെ അയൽ സംസ്ഥാനം കൂടിയായ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ പളനി സ്വാമിയാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്. 43. 6 ശതമാനം ആളുകൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇരിക്കുന്നത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…