മലപ്പുറം എടപ്പറ സി കെ എച് എം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായ സരിത രവീന്ദ്രനാഥിനാണ് പ്രധാന അധ്യാപികയിൽ നിന്നും ലെഗിൻസ് ധരിച്ചതിന്റെ പേരിൽ മോശം അനുഭവം ഉണ്ടായത്. ലെഗിങ്സ് ധരിച്ചെത്തിയ തന്നോട് മോശമായി പ്രധാന അദ്ധ്യാപിക റംല പെരുമാറി എന്നുള്ള പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്‌കൂളിൽ ഹിന്ദി ടീച്ചർ ആയ സരിത, രാവിലെ സ്കൂളിൽ എത്തുകയും ഒപ്പിടാൻ പ്രധാന അധ്യാപികയുടെ മുറിയിൽ പോകുകയും ചെയ്തിരുന്നു. ലെഗിങ്സ് ധരിച്ചെത്തിയ സരിത ടീച്ചറെ കണ്ടപ്പോൾ സ്‌കൂളിൽ വിദ്യാർഥികൾ യൂണിഫോം ധരിക്കാത്തതിന് കാരണം കുട്ടികൾ കണ്ടു പഠിക്കുന്നത് സരിത ടീച്ചറെ കണ്ടിട്ടാണ് എന്നായിരുന്നു പ്രധാന അദ്ധ്യാപിക ആയ റംലയുടെ ആരോപണം.
എന്നാൽ സ്‌കൂൾ മാനുവലിൽ ലെഗിൻസ് ഇടരുത് എന്ന് പറഞ്ഞിട്ടില്ല എന്നും തന്റെ വസ്ത്ര ധാരണത്തിൽ എന്താണ് പ്രശ്നം എന്നും സരിത ടീച്ചർ മറുചോദ്യം ഉന്നയിച്ചത്. അതോടെ ആക്ഷേപമായ തരത്തിൽ പ്രധാന അദ്ധ്യാപിക തന്നോട് സംസാരിച്ചു എന്നാണ് സരിത പരാതിയിൽ പറയുന്നത്. തനിക്ക് പതിമൂന്നു വർഷമായി താൻ അധ്യാപികയായി തുടരുന്നു ഇന്ന് വരെ താൻ ഒരിക്കൽ പോലും അധ്യാപികക്ക് ചേരാത്ത ഒരു വസ്ത്രം ധരിച്ച് സ്‌കൂളിൽ പോയിട്ടില്ല.
അധ്യാപകർക്ക് സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിൽ പോകാം എന്നുള്ള നിയമം ഉള്ളപ്പോൾ പ്രധാന അദ്ധ്യാപികയിൽ നിന്നും ഉണ്ടായ ഇത്തരത്തിൽ ഉള്ള പെരുമാറ്റം മാനസിക സംഘര്ഷമുണ്ടാക്കി എന്നും ഈ സാഹചര്യത്തിൽ ആണ് താൻ പ്രധാന അദ്ധ്യാപിക റംലക്ക് എതിരെ ഡി ഇ ഓക്ക് പ്രതി നൽകിയത് എന്നും സാരഥി രവീന്ദ്രനാഥ് പറയുന്നു.
2019ലെ മിസിസ് കേരളം ജേതാവ് കൂടിയായ സരിത തനിക്ക് കൃത്യമായ നിലപാടുകൾ ഉണ്ടെന്നും അതുമായി താൻ മുന്നോട്ട് പോകും എന്നും പറയുന്നു. അതെ സമയം ഈ വിഷയത്തിൽ പ്രധാന അദ്ധ്യാപിക ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല കൂടെ മേലധികാരികൾ ഇതുവരെ ഈ വിഷയത്തിൽ സരിതയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…