ഞെട്ടിക്കുന്ന ക്രൂരമായ്ക് സംഭവങ്ങൾ ആണ് എന്നും വാർത്തയായി എത്തുന്നത്. കണ്ണില്ലാത്ത പീഢനങ്ങൾ ആണ് നമ്മുടെ ഇന്ത്യയിൽ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത്.
രാജസ്ഥാനിൽ പാലി എന്ന സ്ഥലത്താണ് 30 വയസുള്ള വീട്ടമ്മയെ അഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രതികൾ പണവും ആവശ്യപ്പെട്ടു. ഇതോടെ യുവതി തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചു. അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 26ന് ആയിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത് എങ്കിൽ കൂടിയും അപമാനം കാരണം യുവതി സംഭവം പോലിസിൽ അറിയിച്ചിരുന്നില്ല. എന്നാൽ, സംഭവത്തെ കുറിച്ച് യുവതിയും കുടുംബവും പരാതി ഒന്നും അറിയിക്കാതെ സാഹചര്യത്തിൽ ആണ് യുവാക്കൾ മൊബൈലിൽ പകർത്തിയ നഗ്ന വീഡിയോകൾ യുവതിക്ക് മുന്നിൽ എത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നുള്ള ഭീഷണിക്ക് ഒപ്പം പണം ആവശ്യപ്പെടുകയും ആയിരുന്നു.
തുടർന്നാണ് യുവതി പരാതിയുമായി പോലിസിൽ എത്തിയത്, വീട്ടിൽ നിന്നും അമ്പലത്തിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ആയിരുന്ന യുവതിയെ മദ്യലഹരിയിൽ ആയിരുന്നു യുവാക്കൾ വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുക ആയിരുന്നു, ക്രൂരമായി ആണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.
ജിതേന്ദ്രയും മഹേന്ദ്രയും തന്നെ ബലാത്സംഗം ചെയ്തു എന്നും മറ്റുള്ളവർ മർദ്ദിക്കുകയും തന്റെ നഗ്നത ചിത്രീകരിക്കുകയും ചെയ്തു എന്നും യുവതിയുടെ മൊഴി. യുവതി അബോധാവസ്ഥയിലായതോടെയാണ് ഇവർ മർദ്ദനം നിർത്തിയത്. തുടർന്നാണ് ബലാൽസംഗം ചെയ്തത്. സംഭവം പുറത്തറിയിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. കൂടെയുണ്ടായിരുന്ന യുവാവിനെയും ഇവർ മർദ്ദിച്ച് അവശനാക്കി. യുവതി മാനസികമായി തകർന്ന നിലയിൽ ആയിരുന്നത് കൊണ്ടാണ് പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…