കേരള ജനതയെ മുഴുവൻ ഞെട്ടിക്കുന്ന മറ്റൊരു ബോട്ടപകടം കൂടി ഉണ്ടായായിരിക്കുകയാണ്. താനൂരിൽ ആണ് സ്വകാര്യ വിനോദയാത്ര ബോട്ട് അപകടത്തിൽ പെട്ടത്.
പരപ്പനങ്ങാടി – താനൂർ നഗരസഭ അതിർത്തിയിൽ തൂവൽ ബീച്ചിൽ ആണ് ബോട്ട് ദുരന്തം നടന്നത്. വൈകുന്നേരം 7 മണിയോടെ ആയിരുന്നു അപകടം നടക്കുന്നത്. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്.
സാധാരണ 20 ആളുകളെ കയറ്റാൻ കഴിയുന്ന ബോട്ടിൽ നാല്പത്തിൽ അധികം ആളുകൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. അതെ സമയം ഈ എണ്ണം കൃത്യമല്ല എന്നും അതുപോലെ കുട്ടികൾ കൂടാതെ ഉള്ള എണ്ണം ആണ് ഇത് എന്നും നാട്ടുകാർ പറയുന്നു. സുരക്ഷ ജാക്കറ്റുകൾ അടക്കം ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയത്.
ഇതുവരെ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തിൽ പെട്ടത്. കരയിലേക്ക് മൂന്നൂറ് മീറ്റർ ഉള്ളപ്പോൾ ആണ് ബോട്ട് തലകീഴായി മറിയുക ആയിരുന്നു. ചെളിയിലേക്ക് കൂപ്പുകുത്തിയ ബോട്ടിൽ നിന്നും രക്ഷപ്രവർത്തനം വെളിച്ചക്കുറവ് മൂലം നടത്തുന്നത് കഠിനമായിരിക്കുകയാണ്. ഇരുപത്തോളം ആളുകൾ മരിച്ചു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…