തിരൂരിലെ പ്രസിദ്ധമായ വൈരങ്കോട് ഉത്സവത്തിന് ഇടയിൽ ആണ് ഫോൺ വിളിച്ചു കൊണ്ട് നിന്ന യുവതി കിണറ്റിൽ വീഴുന്നത്. കിണറ്റിൽ വീണ യുവതി തന്നെയാണ് തുടർന്ന് ബന്ധുക്കളെ വിളിച്ചു താൻ കിണറ്റിൽ വീണ വിവരം അറിയിക്കുന്നത്.
തുടർന്ന് ഫയർ ഫോഴ്സ് എന്താണ് വൈകും എന്നറിഞ്ഞ തിരൂർ സ്റ്റേഷൻ എസ് ഐ ജലീൽ കടുത്തേടത് രക്ഷാപ്രവർത്തനത്തിന് ചുമതല ഏറ്റെടുക്കുകയും യുവതിയെ കിണറ്റിൽ നിന്നും രക്ഷിക്കുകയും ആയിരുന്നു. എസ് ഐ ജലീൽ സംഭവത്തെ കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.
വൈരങ്കോട് ഉത്സവത്തിൽ വലിയ ഗതാകക്കുരുക്ക് നിയന്ത്രിക്കുന്ന തിരക്കിൽ അവിടെ ആയിരുന്നു താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് ഒരു യുവതി അമ്പലത്തിന്റെ അടുത്തുള്ള കിണറ്റിൽ വീണ വിവരം അറിയുന്നത്. ഉത്സവം കാണാൻ എത്തിയ യുവതിക്ക് അവിടെ അങ്ങനെ ഒരു കിണർ ഉള്ളതായി അറിയില്ലായിരുന്നു. ഫോൺ വിളിക്കുന്നതിന് ഇടയിൽ ആണ് യുവതി കിണറ്റിൽ വീഴുന്നത്. തുടർന്ന് യുവതി തന്നെയാണ് താൻ കിണറ്റിൽ വീണ കാര്യം ബന്ധുക്കളെ വിളിച്ചു അറിയിക്കുന്നത്.
തുടർന്ന് റോഡ് ബ്ലോക്ക് ആയതുകൊണ്ട് അഗ്നിശമന വിഭാഗം എത്താൻ വൈകും എന്നുള്ള വിവരം അറിയുന്നത്. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ താൻ കുറച്ചു നാട്ടുകാരെയും കൂട്ടി തിങ്ങി കൂടിയ ആളുകളെ ഒഴിപ്പിച്ചു കയറുകൾ സംഘടിപ്പിച്ച് കിണറ്റിൽ ഇറങ്ങുന്നത്. യുവതിയുടെ നെഞ്ചോളം മാത്രം ആയിരുന്നു കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്.
അവർക്കു ധൈര്യം പകരാനായി മിടുക്കരായ ചെറുപ്പക്കാരെ കൂടി ഉള്ളിലേക്ക് ഇറക്കി. അപ്പോഴേക്കും ഫയർഫോഴ്സ് എത്തി. രക്ഷാപ്രവർത്തനത്തിനുള്ള വല അവരുടെ കൈവശമാണ് ഉള്ളത്.
അതുകൂടി കിട്ടിയതോടെ കിണറ്റിൽ ഇറങ്ങി യുവതിയെ വേഗം തന്നെ പുറത്തെത്തിക്കാനായി. ചെറിയ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. ജോലിയുടെ ഭാഗമായി ചെയ്തതാണ്. പിന്നെ മുൻപു ഫയർഫോഴ്സിൽ ജോലി ചെയ്ത പരിചയവും തുണയായി’. ജലീൽ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…