തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന്റെ മർദനത്തിൽ ഏഴ് വയസ്സുകാരൻ മരിച്ചത് വേദനയോടെ ജന മനസ്സുകളിൽ നിൽക്കുമ്പോൾ, ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
രണ്ട് കുട്ടികൾ ഉള്ള യുവതി, ഭർത്താവ് മരിച്ചതിന് ശേഷമാണ് അരുൺ ആനന്ദുമായി സൗഹൃദത്തിൽ ആകുന്നത്. മയക്ക് മരുന്നിനും കഞ്ചാവിനും അടിമയാണ് അരുൺ എന്നാണ് പുറത്ത് വന്ന വിവരങ്ങൾ.
അരുൺ യുവതിയും രാത്രി പുറത്ത് പോയ സമയത്ത് ഇളയ കുട്ടി കട്ടിലിൽ മൂത്രം ഒഴിച്ചതിനാൽ ആണ് സഹോദരനായ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിക്കുകയും തലയോട്ടി പിളർന്ന് ആശുപത്രിയിൽ ആയ കുട്ടി പത്ത് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും.
എന്നാൽ, കുട്ടികൾക്ക് ഒപ്പം യുവതിയെയും ഏറെ നാൾ ആയി അരുൺ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വൈദ്യപരിശോധനകൾ തെളിയിക്കുന്നത്.
യുവതിയുടെ ശരീരത്തിൽ അടിയേറ്റതിന്റെയും തൊഴിച്ച പാടുകളും ഉണ്ട്, കോട്ടയം മെഡിക്കൽ കോളേജിൽ ആണ് യുവതിയെ വൈദ്യപരിശോധന നടത്തിയത്, വടികൊണ്ട് ശരീരത്തിൽ നിരവധി ഇടങ്ങളിൽ തുടർച്ചയായി നിരവധി നാളുകൾ ആയി അടി വാങ്ങിയതിന്റെ പാടുകൾ ഉണ്ടെന്നാണ് വൈദ്യപരിശോധനയിൽ തെളിയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…